
കോഴിക്കോട്: ആര്എസ്എസിനെ എതിര്ക്കുന്നത് ഇടതുപക്ഷമാണെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആര്എസ്എസിനെ എതിര്ക്കുന്നതില് കോണ്ഗ്രസിന് ആണും പെണ്ണും കെട്ട മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളത്ത് നടന്ന എല്ഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് എളമരം കരീമിന്റെ പരാമര്ശം.