റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ: വടകരയില് ഫോട്ടോ ഫിനിഷ്, ഭാഗ്യം എല്ഡിഎഫിനൊപ്പം

വടകരയിലെ സിറ്റിങ് എംപിയായ കെ മുരളീധരന്റെ പ്രവര്ത്തനം ശരാശരിയെന്നാണ് സര്വ്വെയില് പങ്കെടുത്ത 38.9 ശതമാനം പേര് പറഞ്ഞത്. വളരെ മോശമെന്ന് 19.4 ശതമാനം ആളുകള് അഭിപ്രായപ്പെട്ടപ്പോള്, മികച്ചതെന്ന് 18 ശതമാനം ആളുകളാണ് പറഞ്ഞത്

dot image

ശക്തമായ പോരാട്ടം പ്രവചിക്കപ്പെടുന്ന വടകരയില് ജനഹൃദയം എല്ഡിഎഫിനൊപ്പം നില്ക്കുമെന്ന് പ്രവചിച്ച് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. വടകരയില് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പോര്ട്ടര് സര്വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലം നേരിയ ഭൂരിപക്ഷത്തില് എല്ഡിഎഫിനൊപ്പം നില്ക്കും. സര്വ്വേയില് പങ്കെടുത്തവരില് 44.3 ശതമാനം പേര് യുഡിഎഫിനെ പിന്തുണച്ചപ്പോള്, 45.2 ശതമാനം ആളുകള് പറഞ്ഞത് വിജയം എല്ഡിഎഫിനെന്നാണ്. 10.5 ശതമാനം ആളുകള് ബിജെപി മണ്ഡലത്തില് വരുമെന്നാണ് അഭിപ്രായപ്പെട്ടത്. അറിയില്ലെന്ന് ആരും അഭിപ്രായപ്പെട്ടില്ല. 2024 ജനുവരി 28 മുതല് ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്വ്വെയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂര് ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടര്മാര് പങ്കാളികളായ സാമ്പിള് സര്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

വടകരയിലെ സിറ്റിങ് എംപിയായ കെ മുരളീധരന്റെ പ്രവര്ത്തനം ശരാശരിയെന്നാണ് സര്വ്വെയില് പങ്കെടുത്ത 38.9 ശതമാനം പേര് പറഞ്ഞത്. വളരെ മോശമെന്ന് 19.4 ശതമാനം ആളുകള് അഭിപ്രായപ്പെട്ടപ്പോള്, മികച്ചതെന്ന് 18 ശതമാനം ആളുകളാണ് പറഞ്ഞത്. വളരെ മികച്ചതെന്ന് 9.4 ശതമാനവും മോശമെന്ന് 10.4 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. അറിയില്ല അല്ലെങ്കില് അഭിപ്രായമില്ലെന്ന് പറഞ്ഞത് 3.9 ശതമാനം ആളുകളാണ്.

കേരളത്തിലെ പിണറായി സര്ക്കാരിനെ കുറിച്ചുള്ള അഭിപ്രായം എന്തെന്ന ചോദ്യത്തിന് ശശാശരിയെന്നാണ് കൂടുതല് പേരും പ്രതികരിച്ചത്. 44.5 ശതമാനം ആളുകളാണ് ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്. വളരെ മോശമെന്ന് 24.4 ശതമാനവും മികച്ചതെന്ന് 14.6 ശതമാനമാളുകളും അഭിപ്രായപ്പെട്ടു. മോശമെന്ന് പറഞ്ഞത് 12.9 ശതമാനം ആളുകളാണ്. എന്നാല് വളരെ മികച്ചതെന്ന് അഭിപ്രായം പറഞ്ഞത് 2.7 ശതമാനം മാത്രമാണ്. അറിയില്ലെന്ന് 0.9 ശതമാനവും പ്രതികരിച്ചു.

ഒന്നാം പിണറായി സര്ക്കാരുമായി താരതമ്യം ചെയ്യുമ്പോള് രണ്ടാം പിണറായി സര്ക്കാരിന്റെ പ്രവര്ത്തനം മോശമായെന്ന് 70.9 ശതമാനം ആളുകള് പറഞ്ഞു. രണ്ട് ടേമുകളും ഒരു പോലെയാണെന്നാണ് 20.9 ശതമാനം പേര് പറഞ്ഞത്. രണ്ടാം ടേമില് സര്ക്കാരിന്റെ പ്രവര്ത്തനം മെച്ചപ്പെട്ടെന്ന് 6.3 ശതമാനമാളുകളാണ് അഭിപ്രായപ്പെട്ടത്. അറിയില്ലെന്ന് 1% ശതമാനവും പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ പ്രവര്ത്തനം വളരെ മോശമെന്നാണ് സര്വ്വേയില് പങ്കെടുത്ത 40.3 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. ശരാശരിയെന്ന് 19 ശതമാനവും മോശമെന്ന് 17.5 ശതമാനവും മികച്ചതെന്ന് 12.2 ശതമാനം ആളുകളും അഭിപ്രായം വ്യക്തമാക്കി. എന്നാല് 6 ശതമാനം ആളുകള് മാത്രമാണ് പ്രതിപക്ഷത്തിന്റെ പ്രവര്ത്തനം വളരെ മികച്ചതെന്ന് പറഞ്ഞത്. അറിയില്ലെന്ന് 5 ശതമാനം ആളുകളും സര്വ്വെയില് അഭിപ്രായപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തിന്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള് ക്രോഡീകരിച്ചാണ് റിപ്പോര്ട്ടര് ടിവിയുടെ സര്വ്വെ തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം മണ്ഡലത്തിലെ ജനങ്ങള് പ്രതികരിച്ച ചോദ്യാവലിയും സര്വ്വെയില് പങ്കെടുത്തവരുടെ അഭിപ്രായങ്ങളും വിശദമായി താഴെവായിക്കാം.

1. നിങ്ങളുടെ പാർലമെൻറംഗത്തിൻ്റെ (എംപിയുടെ) പേര് അറിയാമോ?

അറിയാം: 98.1%

അറിയില്ല: 1.9 %

2. നിങ്ങളുടെ ലോക്സഭാംഗത്തിൻ്റെ (എംപിയുടെ) പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത്: 9.4%

മികച്ചത്: 18%

ശരാശരി: 38.9 %

മോശം: 10.4%

വളരെ മോശം: 19.4%

അറിയില്ല / അഭിപ്രായമില്ല: 3.9%

3. വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ താങ്കൾ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കും ?

സ്ഥാനാർത്ഥിയുടെ വ്യക്തിത്വം: 26.0%

അയോധ്യ ക്ഷേത്ര നിർമ്മാണം: 0%

വികസന പ്രവർത്തനങ്ങൾ: 41.3%

അഴിമതി: 4.3%

വിലക്കയറ്റം: 18.2%

തൊഴിലില്ലായ്മ: 4.6%

രാജ്യസുരക്ഷ: 3.1%

അറിയില്ല:2.5 %

4. ഈ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയായി ആരെയാണ് താങ്കൾ ആഗ്രഹിക്കുന്നത്?

രാഹുൽ ഗാന്ധി: 46.1%

നരേന്ദ്ര മോദി: 35.9%

മല്ലികാർജ്ജുൻ ഖർഗേ: 1.9%

ശശി തരൂർ: 3.9%

നിതീഷ് കുമാർ: 0%

കെജ്രിവാൾ: 2.6%

മമതാ ബാനർജി: 1.9%

അറിയില്ല: 7.7%

5. കേന്ദ്രത്തിലെ മോദി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

വളരെ മികച്ചത്: 10.8%

മികച്ചത്: 12.9%

ശരാശരി: 45.3%

മോശം: 12.9%

വളരെ മോശം: 17.9%

അറിയില്ല / അഭിപ്രായമില്ല: 0.2%

6. കേരളത്തിലെ പിണറായി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

വളരെ മികച്ചത്: 2.7%

മികച്ചത്: 14.6%

ശരാശരി: 44.5%

മോശം: 12.9%

വളരെ മോശം: 24.4 %

അറിയില്ല:0.9 %

7. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രകടനത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

മെച്ചപ്പെട്ടു: 6.3%

ഒരു പോലെ: 20.9%

മോശമായി: 70.9%

അറിയില്ല: 1.9%

8. കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

വളരെ മികച്ചത്: 6%

മികച്ചത്: 12.2%

ശരാശരി: 19%

മോശം: 17.5%

വളരെ മോശം: 40.3 %

അറിയില്ല: 5 %

9. അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബസ്സിൽ സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

ആവശ്യമായിരുന്നു: 17.2%

ആവശ്യമായിരുന്നില്ല: 71.8%

അറിയില്ല: 11%

10. നമ്മുടെ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നാണ് വിലയിരുത്തൽ, കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം എന്താണ് എന്നാണ് താങ്കളുടെ വിലയിരുത്തൽ?

സംസ്ഥാന സർക്കാരിൻ്റെ പരാജയം: 48.3%

കേന്ദ്ര സർക്കാർ നയങ്ങൾ: 26.5 %

അറിയില്ല: 25.2%

11. ഇഡി, സിബിഐ പോലെയുള്ള കേന്ദ്രാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഉണ്ട്: 33.2%

ഇല്ല: 32.1%

അറിയില്ല: 34.7%

12. പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ മുന്നണി എന്ന ഒരു രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടുള്ളതായി അറിയാമല്ലോ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയുടെ സാധ്യതയെ കുറിച്ച് എന്താണ് നിങ്ങളുടെ വിലയിരുത്തൽ?

വലിയ നേട്ടമുണ്ടാക്കും: 10.4%

മെച്ചപ്പെട്ട പ്രകടനം: 31.0 %

ഒരു മാറ്റവും ഉണ്ടാക്കില്ല: 49.1%

നിലവിലേതിനേക്കാൾ മോശമായി: 7.7%

വളരെ വലിയ നഷ്ടമുണ്ടാക്കും: 1.4%

അറിയില്ല:0.4 %

13. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം

ശശി തരൂർ: 4.4%

കെ.കെ ഷൈലജ:37.9 %

പിണറായി വിജയൻ: 13.8%

വി.ഡി. സതീശൻ: 21.3%

സുരേഷ് ഗോപി: 11.1 %

രമേശ് ചെന്നിത്തല: 3.7%

കെ. സുധാകരൻ: 5.3%

കെ. സുരേന്ദ്രൻ: 0%

കെ സി വേണുഗോപാൽ: 0%

എം വി ഗോവിന്ദൻ: 0.3%

അറിയില്ല: 2.2%

14. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ മണ്ഡലത്തിൽ ഏത് പാർട്ടി/ മുന്നണി വിജയിക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

യുഡിഎഫ്: 44.3%

എൽ ഡി എഫ്: 45.2%

ബി ജെ പി: 10.5%

അറിയില്ല: %

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us