തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി; രണ്ട് സീറ്റുകള് എല്ഡിഎഫ് പിടിച്ചെടുത്തു

പഴയ കുന്നുമ്മല് ഗ്രാമപഞ്ചായത്ത് എട്ടാം വാര്ഡ് അടയമണ് എല്ഡിഎഫ് നിലനിര്ത്തി.

dot image

തിരുവനന്തപുരം: ജില്ലയില് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരിഞ്ഞെടുപ്പില് ബിജെപിക്ക് നഷ്ടം. കൈവശമുണ്ടായിരുന്ന രണ്ട് വാര്ഡുകള് ബിജെപിക്ക് നഷ്ടപ്പെട്ടു. എല്ഡിഎഫാണ് ഈ വാര്ഡുകള് പിടിച്ചെടുത്തത്.

തിരുവനന്തപുരം ജില്ല തിരുവനന്തപുരം നഗരസഭ വെള്ളാര് ഡിവിഷന് ബിജെപിയില് നിന്ന് എല്ഡിഎഫ് പിടിച്ചെടുത്തു. ഒറ്റശേഖരമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്ഡ് കുന്നനാട് - ബിജെപിക്ക് നഷ്ടമായി. എല്ഡിഎഫാണ് വിജയിച്ചത്.

അതേ സമയം പൂവച്ചല് ഗ്രാമപഞ്ചായത്തിലെ ആറാം വാര്ഡ് കോവില്വിള ബിജെപി നിലനിര്ത്തി. പഴയ കുന്നുമ്മല് ഗ്രാമപഞ്ചായത്ത് എട്ടാം വാര്ഡ് അടയമണ് എല്ഡിഎഫ് നിലനിര്ത്തി.

dot image
To advertise here,contact us
dot image