ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് ഏറ്റവും കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര് മണ്ഡലത്തില് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് റിപ്പോര്ട്ടര് സര്വ്വെ. മൂന്ന് മുന്നണികള്ക്കും നിര്ണായകമായ മണ്ഡലം യുഡിഎഫിനൊപ്പം നില്ക്കുമെന്നാണ് സര്വ്വെ പ്രവചിക്കുന്നത്. തൊട്ടുപിന്നില് നേരിയ വ്യത്യാസത്തില് ബിജെപിയുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സര്വ്വെയില് പങ്കെടുത്ത 34.6 ശതമാനം പേരാണ് യുഡിഎഫിനെ പിന്തുണച്ചത്. ബിജെപിക്ക് 33.5 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. 31.9 ശതമാനം പേരാണ് തൃശൂരില് എല്ഡിഎഫ് വരുമെന്ന് അഭിപ്രായപ്പെട്ടത്. 2024 ജനുവരി 28 മുതല് ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്വ്വെയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടര്മാര് പങ്കാളികളായ സാമ്പിള് സര്വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.
തൃശൂരിലെ സിറ്റിങ് എംപിയുടെ പ്രവര്ത്തനത്തെ കുറിച്ചുള്ള ചോദ്യത്തിന് 45.6 ശതമാനം പേരും ശരാശരിയെന്നാണ് സര്വ്വെയില് അഭിപ്രായപ്പെട്ടത്. എം പി മികച്ചതെന്ന് 19.9 ശതമാനം പേരും വളരെ മികച്ചതെന്ന് 4.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. എം പിയുടെ പ്രവർത്തനം മോശമെന്ന് 17.9 ശതമാനം പേരും അഭിപ്രായപ്പെട്ടു വളരെ മോശമെന്ന് 4.8 ശതമാനം ആളുകളും പ്രതികരിച്ചു. അറിയില്ല അല്ലെങ്കില് അഭിപ്രായമില്ലെന്ന് 7 ശതമാനം ആളുകളും അഭിപ്രായം രേഖപ്പെടുത്തി.
44.6 ശതമാനം ആളുകള് സംസ്ഥാനത്തെ പിണറായി സര്ക്കാരിന്റെ പ്രവര്ത്തനം ശരാശരിയെന്ന് വിലയിരുത്തുന്നവരാണ്. 27.6 ശതമാനം പേര് മോശമെന്നും 14.3 ശതമാനം പേര് വളരെ മോശമെന്നും റിപ്പോര്ട്ടര് സര്വ്വേയില് പ്രതികരിച്ചു. അതേസമയം 10 ശതമാനം പേര് പിണറായി ഭരണം മികച്ചതെന്ന് രേഖപ്പെടുത്തിയപ്പോള് 2.6 ശതമാനം ആളുകള് മാത്രമാണ് വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത്. 0.9 ശതമാനം പേര് അറിയില്ലെന്നും അഭിപ്രായപ്പെട്ടു.
ഒന്നാം പിണറായി സര്ക്കാരിന്റെ പ്രവര്ത്തനവുമായി താരതമ്യം ചെയ്യുമ്പോള് രണ്ടാം പിണറായി സര്ക്കാരിന്റെ പ്രവര്ത്തനം മോശമായെന്നാണ് സര്വ്വെയില് 79.4 ശതമാനം പേരും പറയുന്നത്. രണ്ട് ടേമും ഒരു പോലെയെന്ന് 15.8 ശതമാനം ആളുകള് പ്രതികരിച്ചപ്പോള് മെച്ചപ്പെട്ടെന്ന് പറഞ്ഞത് 3.7 ശതമാനം ആളുകള് മാത്രമാണ്. അറിയില്ലെന്ന് പ്രതികരിച്ചത് 1.1 ശതമാനം ആളുകളാണ്.
കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്ത്തനവും മോശമെന്ന് രേഖപ്പെടുത്തുന്നവരാണ് തൃശൂരില് സർവെയിൽ പങ്കെടുത്തവരിൽ കൂടുതലും. മോശമെന്ന് 30.3 ശതമാനം പേരും വളരെ മോശമെന്ന് 13.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. 42.2 ശതമാനം പേർ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനം ശരാശരിയെന്നാണ് പറഞ്ഞത്. 9.2 ശതമാനം പേര് പ്രതിപക്ഷത്തിന്റെ പ്രവര്ത്തനം മികച്ചതെന്ന് പറയുന്നവരാണ്. ഇതിനൊപ്പം 3.4 ശതമാനം പേര് പ്രതിപക്ഷത്തിന്റെ പ്രവര്ത്തനത്തെ വളരെ മികച്ചതെന്നും സര്വ്വെയില് പ്രതികരിച്ചിട്ടുണ്ട്. 1.5 ശതമാനം പേര് അറിയില്ലെന്ന് രേഖപ്പെടുത്തിയവരാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തിന്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള് ക്രോഡീകരിച്ചാണ് റിപ്പോര്ട്ടര് ടിവിയുടെ സര്വ്വെ തയ്യാറാക്കിയിരിക്കുന്നത്. തൃശ്ശൂർ മണ്ഡലത്തിലെ ജനങ്ങള് പ്രതികരിച്ച ചോദ്യാവലിയും സര്വ്വെയില് പങ്കെടുത്തവരുടെ അഭിപ്രായങ്ങളും വിശദമായി താഴെവായിക്കാം.
1. നിങ്ങളുടെ പാർലമെൻറംഗത്തിൻ്റെ (എംപിയുടെ) പേര് അറിയാമോ?
അറിയാം: 93.4%
അറിയില്ല: 6.6%
2. നിങ്ങളുടെ ലോക്സഭാംഗത്തിൻ്റെ (എംപിയുടെ) പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
വളരെ മികച്ചത്: 4.8%
മികച്ചത്: 19.9%
ശരാശരി: 45.6%
മോശം: 17.9%
വളരെ മോശം: 4.8%
അറിയില്ല / അഭിപ്രായമില്ല: 7.0%
3. വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ താങ്കൾ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കും?
സ്ഥാനാർത്ഥിയുടെ വ്യക്തിത്വം: 27.3%
അയോധ്യ ക്ഷേത്ര നിർമ്മാണം: 2.3%
വികസന പ്രവർത്തനങ്ങൾ: 38.0%
അഴിമതി: 6.4%
വിലക്കയറ്റം: 15.8%
തൊഴിലില്ലായ്മ: 6.1%
രാജ്യസുരക്ഷ: 2.9%
അറിയില്ല: 1.2%
4. ഈ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയായി ആരെയാണ് താങ്കൾ ആഗ്രഹിക്കുന്നത്?
രാഹുൽ ഗാന്ധി: 37.3%
നരേന്ദ്ര മോദി: 40.0%
മല്ലികാർജ്ജുൻ ഖർഗേ: 6.0%
ശശി തരൂർ: 2.5%
നിതീഷ് കുമാർ –: 0%
കെജ്രിവാൾ : 8.0%
മമതാ ബാനർജി: 0%
അറിയില്ല: 6.2%
5. കേന്ദ്രത്തിലെ മോദി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
വളരെ മികച്ചത്: 18.4%
മികച്ചത്: 17.4%
ശരാശരി: 39.3%
മോശം: 17.4%
വളരെ മോശം: 7.1%
അറിയില്ല / അഭിപ്രായമില്ല: 0.4%
6. കേരളത്തിലെ പിണറായി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
വളരെ മികച്ചത്: 2.6%
മികച്ചത്: 10%
ശരാശരി: 44.6%
മോശം: 27.6%
വളരെ മോശം: 14.3%
അറിയില്ല: 0.9%
7. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രകടനത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
മെച്ചപ്പെട്ടു: 3.7%
ഒരു പോലെ: 15.8%
മോശമായി: 79.4%
അറിയില്ല: 1.1%
8. കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
വളരെ മികച്ചത്: 3.4%
മികച്ചത്: 9.2%
ശരാശരി: 42.2%
മോശം: 30.3%
വളരെ മോശം: 13.4%
അറിയില്ല: 1.5%
9. അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബസ്സിൽ സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
ആവശ്യമായിരുന്നു: 13.7%
ആവശ്യമായിരുന്നില്ല: 83.4%
അറിയില്ല: 2.9%
10. നമ്മുടെ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നാണ് വിലയിരുത്തൽ. കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം എന്താണ് എന്നാണ് താങ്കളുടെ വിലയിരുത്തൽ?
സംസ്ഥാന സർക്കാരിൻ്റെ പരാജയം: 59.8%
കേന്ദ്ര സർക്കാർ നയങ്ങൾ: 25.6%
അറിയില്ല: 14.6%
11. ഇഡി, സിബിഐ പോലെയുള്ള കേന്ദ്രാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഉണ്ട്: 25.7%
ഇല്ല: 54.2%
അറിയില്ല: 20.1%
12. പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ മുന്നണി എന്ന ഒരു രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടുള്ളതായി അറിയാമല്ലോ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയുടെ സാധ്യതയെ കുറിച്ച് എന്താണ് നിങ്ങളുടെ വിലയിരുത്തൽ?
വലിയ നേട്ടമുണ്ടാക്കും: 8.4%
മെച്ചപ്പെട്ട പ്രകടനം: 18.4%
ഒരു മാറ്റവും ഉണ്ടാക്കില്ല: 57.5%
നിലവിലേതിനേക്കാൾ മോശമായി: 7.3%
വളരെ വലിയ നഷ്ടമുണ്ടാക്കും: 8.0%
അറിയില്ല: 0.4%
13. ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം?
ശശി തരൂർ: 13.8%
കെ.കെ ഷൈലജ: 23.8%
പിണറായി വിജയൻ: 5.5%
വി.ഡി. സതീശൻ: 21.5%
സുരേഷ് ഗോപി: 22.5%
രമേശ് ചെന്നിത്തല: 5.7%
കെ. സുധാകരൻ: 2.9%
കെ. സുരേന്ദ്രൻ: %
കെ സി വേണുഗോപാൽ: 0%
എം വി ഗോവിന്ദൻ:1.8 %
അറിയില്ല: 2.5%
14. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ മണ്ഡലത്തിൽ ഏത് പാർട്ടി / മുന്നണി വിജയിക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
യു ഡി എഫ്: 34.6%
എൽ ഡി എഫ്: 31.9%
ബി ജെ പി: 33.5%
അറിയില്ല: 0%