മുഖ്യമന്ത്രി ആരാണ്? വി ഡി സതീശനെന്ന് തിരുവനന്തപുരം, കെ കെ ശൈലജയെന്ന് തൃശ്ശൂർ

തിരുവനന്തപുരത്ത് സർവ്വെയിൽ പങ്കെടുത്തവരിൽ 27.4 ശതമാനം പേർ വി ഡി സതീശനെയും തൃശ്ശൂരിൽ 23.8 ശതമാനം പേർ കെ കെ ശൈലജയെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു

dot image

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് വി ഡി സതീശനെന്ന് മനസ്സ് തുറന്ന് തിരുവനന്തപുരവും കെ കെ ശൈലജയെ ചേർത്ത് പിടിച്ച് തൃശ്ശൂരും. സർവ്വെയിൽ പങ്കെടുത്തവരിൽ 27.4 ശതമാനം പേരും തിരുവനന്തപുരത്ത് തിരഞ്ഞെടുത്തത് വി ഡി സതീശനെ. തൃശ്ശൂരിൽ 23.8 ശതമാനം പേരാണ് കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്.

തിരുവനന്തപുരത്തിൻ്റെ മുഖ്യമന്ത്രി ചോയ്സ് വി ഡി സതീശനാണെങ്കിൽ രണ്ടാമത് നിൽക്കുന്നത് ശശി തരൂരാണ്. 21.9 ശതമാനമാണ് വി ഡി സതീശനെ പിന്തുണച്ചത്. സുരേഷ് ഗോപിയെ 18 ശതമാനവും കെ കെ ശൈലജയെ 13.6 ശതമാനവും പിണറായി വിജയനെ 10.4 ശതമാനവും രമേശ് ചെന്നിത്തലയെ 6.4 ശതമാനവും കെ സി വേണുഗോപാലിനെ 0.4 ശതമനാവും പേർ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചു. കെ സുധാകരൻ, എം വി ഗോവിന്ദൻ, കെ സുരേന്ദ്രൻ എന്നിവരെ ആരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചില്ല. അറിയില്ലെന്ന് 1.9 ശതമാനം പേർ അഭിപ്രായപ്പെട്ടു.

തൃശ്ശൂരിൽ കെ കെ ശൈലജയ്ക്ക് പിന്നിൽ മുഖ്യമന്ത്രി ചോയ്സായി ഇടംപിടിച്ചത് സുരേഷ് ഗോപിയാണ്. തൃശ്ശൂരിൽ 22.5 ശതമാനം പേർ സുരേഷ് ഗോപിയെ പിന്തുണച്ചു. വി ഡി സതീശനെ 21.5 ശതമാനവും ശശി തരൂരിനെ 13.8 ശതമാനവും രമേശ് ചെന്നിത്തലയെ 5.7 ശതമാനവും പിണറായി വിജയനെ 5.5 ശതമാനവും കെ സുധാകരനെ 2.9 ശതമാനവും എം വി ഗോവിന്ദനെ 1.8 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. കെ സുരേന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവരെ ആരും പിന്തുണച്ചില്ല. അറിയില്ലെന്ന് 2.5 ശതമാനം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത് രാഹുൽ ഗാന്ധിയെയാണ്. 48.3 ശതമാനമാണ് തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയെ പിന്തുണച്ചത്. നരേന്ദ്ര മോദിയെ 45.6 ശതമാനം പേർ പിന്തുണച്ചു. ശശി തരൂരിനെ 3.4 ശതമാനവും അരവിന്ദ് കെജ്രിവാളിനെ 0.9 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. മല്ലികാർജ്ജുൻ ഖർഗേ, നിതിഷ് കുമാർ, മമത ബാനർജി എന്നിവരെ ആരും പിന്തുണച്ചില്ല. അറിയില്ലെന്ന് 1.8 ശതമാനം അഭിപ്രായപ്പെട്ടു.

തൃശ്ശൂരിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേർ നരേന്ദ്ര മോദിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. 40 ശതമാനം പേരാണ് നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത് 37.3 ശതമാനം പേരാണ്. അരവിന്ദ് കെജ്രിവാളിനെ 8 ശതമാനവും മല്ലികാർജ്ജുൻ ഖർഗേയെ 6 ശതമാനവും ശശി തരൂരിനെ 2.5 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. നിതിഷ് കുമാർ, മമത ബാനർജി എന്നിവരെ ആരും പിന്തുണച്ചില്ല. അറിയില്ലെന്ന് അഭിപ്രായം പറഞ്ഞത് 6.2 ശതമാനമാണ്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ശക്തമായ ത്രികോണ മത്സരം പ്രവചിക്കുന്ന തിരുവനന്തപുരം മണ്ഡലം യുഡിഎഫിനെ കൈവിടില്ലെന്ന് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. 44.8 ശതമാനം ആളുകളാണ് സര്വ്വെയില് യുഡിഎഫിന് വോട്ട് ചെയ്തത്. എല്ഡിഎഫും ബിജെപിയും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടവും സര്വ്വെ പ്രവചിക്കുന്നുണ്ട്. 29.5 ശതമാനം ആളുകള് ബിജെപിയെ പിന്തുണച്ചപ്പോള് 25.7 ശതമാനം പേരാണ് എല്ഡിഎഫിനൊപ്പം നിന്നത്. അറിയില്ലെന്ന് ആരും അഭിപ്രായം രേഖപ്പെടുത്തിയില്ല.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് ഏറ്റവും കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര് മണ്ഡലത്തില് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് റിപ്പോര്ട്ടര് സര്വ്വെ. മൂന്ന് മുന്നണികള്ക്കും നിര്ണായകമായ മണ്ഡലം യുഡിഎഫിനൊപ്പം നില്ക്കുമെന്നാണ് സര്വ്വെ പ്രവചിക്കുന്നത്. തൊട്ടുപിന്നില് നേരിയ വ്യത്യാസത്തില് ബിജെപിയുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സര്വ്വെയില് പങ്കെടുത്ത 34.6 ശതമാനം പേരാണ് യുഡിഎഫിനെ പിന്തുണച്ചത്. ബിജെപിക്ക് 33.5 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. 31.9 ശതമാനം പേരാണ് തൃശൂരില് എല്ഡിഎഫ് വരുമെന്ന് അഭിപ്രായപ്പെട്ടത്.

2024 ജനുവരി 28 മുതല് ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്വ്വെയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. തിരുവനന്തപുരം തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടര്മാര് വീതം പങ്കാളികളായ സാമ്പിള് സര്വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us