കള്ളവോട്ടില്ലാതെ എല്ഡിഎഫ് ജയിക്കില്ലെന്ന് അടൂര് പ്രകാശ്; മുന്കൂര് ജാമ്യമെടുപ്പെന്ന് മറുപടി

1,70,000ല് അധികം വ്യാജ വോട്ടുകള് നിലവില് കണ്ടെത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അടൂര് പ്രകാശ്

dot image

തിരുവനന്തപുരം: കള്ളവോട്ട് ചെയ്യാതെ ആറ്റിങ്ങല് മണ്ഡലത്തില് എല്ഡിഎഫിന് ജയിക്കാന് ആകില്ലെന്ന് സിറ്റിംഗ് എംപി അടൂര് പ്രകാശ്. 1,70,000ല് അധികം വ്യാജ വോട്ടുകള് നിലവില് കണ്ടെത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അടൂര് പ്രകാശ് റിപ്പോര്ട്ടറിനോട് പറഞ്ഞു.

ചതിക്കുഴിയിലൂടെ മാത്രമേ യുഡിഎഫിനെ പരാജയപ്പെടുത്താനാകൂ. നേരിട്ടൊരു പോരാട്ടത്തിന് തയ്യാറായാല് അതാകും അനുയോജ്യമെന്നും അടൂര് പ്രകാശ് പ്രതികരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും അടൂര് പ്രകാശിനു വേണ്ടിയുള്ള ചുവരെഴുത്തും പ്രചരണവും മണ്ഡലത്തില് സജീവമാണ്.

അതേസമയം യുഡിഎഫിന്റെ വാദം തള്ളി എല്ഡിഎഫ് രംഗത്തെത്തി. അടൂര് പ്രകാശിന്റെ വിമര്ശനത്തെ മുന്കൂര് ജാമ്യമെടുപ്പെന്നാണ് നിയുക്ത എല്ഡിഎഫ് സ്ഥാനാര്ത്ഥി വി ജോയ് പ്രതികരിച്ചത്. പരാജയം മുന്നില് കണ്ടാണ് കോണ്ഗ്രസിന്റെ ഈ പ്രതിരോധം എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image