'കൈപ്പത്തി അടയാളത്തില് വോട്ട് ചെയ്യുക'; കോഴിക്കോട് എം കെ രാഘവനായി ചുവരെഴുത്ത്

ഒന്നിലധികം ഇടങ്ങളില് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

dot image

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില് മുന്നണികളുടെ ഔദ്യോഗിക സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങള് ശേഷിക്കെ കോഴിക്കോട് എം കെ രാഘവനായി ചുവരെഴുത്ത്. കോഴിക്കോട് തലക്കുളത്തൂരിലാണ് ചുവരെഴുത്ത്. കൈപ്പത്തി അടയാളത്തില് എം കെ രാഘവന് വോട്ട് ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. ഒന്നിലധികം ഇടങ്ങളില് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം തുടര്ച്ചയായ നാലാമൂഴത്തിലും കോഴിക്കോട് യുഡിഎഫ് നിലനിര്ത്തുമെന്നാണ് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ പ്രവചിക്കുന്നത്. കോഴിക്കോട്ടെ യുഡിഎഫ് അശ്വമേധം തടയാന് എല്ഡിഎഫിന് ഇത്തവണയും കഴിയില്ലെന്നാണ് സര്വ്വെയില് പങ്കെടുത്തവരില് കൂടുതല് പേരും അഭിപ്രായപ്പെടുന്നത്. യുഡിഎഫ് മണ്ഡലം നിലനിര്ത്തുമെന്ന് സര്വ്വെയില് പങ്കെടുത്തവരില് 43.9 ശതമാനവും അഭിപ്രായപ്പെട്ടു.

എല്ഡിഎഫ് കോഴിക്കോട് വിജയിക്കുമെന്ന് 36.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബിജെപി വിജയിക്കുമെന്ന് 16.6 ശതമാനവും അറിയില്ലെന്ന് 2.7 ശതമാനവും അഭിപ്രായപ്പെട്ടു. 2024 ജനുവരി 28 മുതല് ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്വെയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടര്മാര് പങ്കാളികളായ സാമ്പിള് സര്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image