മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില് ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി

ഉന്തിനും തള്ളിനും ഇടയില് ചീഫ് എഞ്ചിനീയര് ശ്യാം ഗോപാലിന് പരിക്കേറ്റു

dot image

തിരുവനന്തപുരം: ജലവിഭവ മന്ത്രിയുടെ ഓഫീസില് വെച്ച് ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി. മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജിക്ക് എതിരെയാണ് പരാതി. ഉന്തിനും തള്ളിനും ഇടയില് ചീഫ് എഞ്ചിനീയര് ശ്യാം ഗോപാലിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം. സംഭവത്തില് മന്ത്രിക്കും ജലവിഭവ പ്രിന്സിപ്പല് സെക്രട്ടറിക്കും ശ്യാം പരാതി നല്കിയിട്ടുണ്ട്.

ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ചീഫ് എഞ്ചിനീയർ ശ്യാം ഗോപാൽ മന്ത്രി റോഷി അഗസ്റ്റിനെ കാണാൻ എത്തിയതായിരുന്നു. മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ കാബിനിലേക്ക് പോകവേ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജി ഓഫീസിൽ നിന്ന് ഇറങ്ങി പോകാനാവശ്യപ്പെട്ടു. പിന്നാലെ കയ്യേറ്റം ചെയ്തുവെന്നാണ് ശ്യാം ഗോപാലിന്റെ പരാതി. വലത് കൈക്ക് പരിക്കേറ്റ ചീഫ് എഞ്ചിനീയർ സെക്രട്ടറിയേറ്റിനുള്ളിലെ ക്ലിനിക്കിൽ ചികിത്സ തേടി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹര്ജി; കക്ഷി ചേരാന് ഷോണ് ജോര്ജ്

എന്നാൽ കയ്യേറ്റം ഉണ്ടായിട്ടില്ലയെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ നിയമസഭയിലെ ചോദ്യങ്ങൾക്ക് ശ്യാം ഗോപാൽ തെറ്റായ ഉത്തരമാണ് കൈമാറിയതെന്നും. ബുധനാഴ്ച്ച മന്ത്രിയുടെ സ്റ്റാഫുകൾ ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ധിക്കാരത്തോടെയാണ് ശ്യാം ഗോപാൽ പ്രതികരിച്ചത്. മന്ത്രി വിളിപ്പിച്ചാൽ മാത്രം ഓഫീസിലേക്ക് വന്നാൽ മതിയെന്ന് ഓഫീസ് സ്റ്റാഫുകൾ നിർദേശിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ വീണ്ടും ശ്യാം ഗോപാൽ ഓഫീസിലെത്തി. ശ്യാമിനോട് പുറത്തുപോകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രേംജി പറഞ്ഞു. ശ്യാം ഗോപാലിനെതിരെ ഓഫീസ് ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. പരാതികൾ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. സംഭവത്തിൽ എസ് പ്രേംജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്സ് കേരള ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us