സത്യനാഥന്റെ കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; ആരെങ്കിലും സഹായിച്ചോ എന്നതില് അന്വേഷണം

കൊയിലാണ്ടി പെരുവട്ടൂര് ചെറിയപുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്

dot image

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയ മുൻ പാർട്ടി പ്രവർത്തകൻ കൂടിയായ അഭിലാഷിനെ കസ്റ്റഡിയിൽ ലഭിക്കാനാണ് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകുന്നത്.

ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ റിമാൻഡ് ചെയ്തിരുന്നു. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ക്ഷേത്ര ഉത്സവത്തിനിടെ വ്യക്തി വൈരാഗ്യം കാരണം അഭിലാഷ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2015-ലാണ് അഭിലാഷിനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്. ഇതിലുള്ള എതിര്പ്പും അഭിലാഷിനുണ്ടായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗണ് സെന്ട്രല് ലോക്കല് കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി സത്യനാഥന്(62). കൊയിലാണ്ടി പെരുവട്ടൂര് ചെറിയപുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

dot image
To advertise here,contact us
dot image