വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. യുഡിഎഫ് 15 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നുമാണ് സർവ്വെ വ്യക്തമാക്കുന്നത്. ബിജെപിക്ക് കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു.
യുഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. അതേസമയം എൽഡിഎഫിന് 2019ൽ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കും. 2019ൽ എൽഡിഎഫിൻ്റെ കൈയ്യിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസർകോട്, കണ്ണൂർ, ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ കാസർകോട്, കണ്ണൂർ എന്നിവ എൽഡിഎഫ് തിരിച്ചു പിടിക്കും. അതേ സമയം ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ഇത്തവണയും യുഡിഎഫ് നിലനിർത്തും. 2019ൽ യുഡിഎഫിൻ്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്പോൾ കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു.
കൊല്ലം, ആറ്റിങ്ങൽ, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂർ, തിരുവനന്തപുരം, തൃശൂർ, മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. കാസർകോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ എൽഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടർ ടിവിയുടെ സർവെ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും സർവ്വെയിൽ പങ്കെടുത്ത ജനങ്ങളുടെ പ്രതികരണം ക്രോഡീകരിച്ച് തയ്യാറാക്കിയ സാധ്യതകൾ താഴെ വായിക്കാം.
തിരുവനന്തപുരം
UDF- 44.8%
LDF- 25.7%
NDA- 29.5%
ആറ്റിങ്ങൽ
UDF- 37.7%
LDF- 31.4%
NDA- 28.2%
അറിയില്ല- 2.7%
കൊല്ലം
UDF- 53.1%
LDF- 33.4%
NDA- 12.9%
അറിയില്ല-0.6%
മാവേലിക്കര
UDF- 40.5%
LDF- 44.2%
NDA- 15.3%
പത്തനംതിട്ട
UDF- 40.1%
LDF- 41.6%
NDA- 16.1%
അറിയില്ല-2.2%
കോട്ടയം
UDF- 40%
LDF- 38%
NDA- 22%
ആലപ്പുഴ
UDF- 41.3%
LDF- 40.2%
NDA- 18.5%
ഇടുക്കി
UDF- 46.4%
LDF- 41.8%
NDA- 9.5%
അറിയില്ല- 2.3%
എറണാകുളം
UDF- 48.1%
LDF- 35.2%
NDA- 16.2%
അറിയില്ല-0.5%
ചാലക്കുടി
UDF- 44.5%
LDF- 35.7%
NDA- 17.8%
അറിയില്ല-2%
തൃശൂർ
UDF- 34.6%
LDF- 31.9%
NDA- 33.5%
ആലത്തൂർ
UDF- 46%
LDF- 43%
NDA- 11%
പാലക്കാട്
UDF- 41.8%
LDF- 39.4%
NDA- 18.8%
പൊന്നാനി
UDF- 54.3%
LDF- 35.7%
NDA- 6.5%
അറിയില്ല-3.5%
മലപ്പുറം
UDF- 52.5%
LDF- 38.5%
NDA- 7.5%
അറിയില്ല-1.5%
കോഴിക്കോട്
UDF- 43.9%
LDF- 36.8%
NDA- 16.6%
അറിയില്ല-2.7%
വയനാട്
UDF- 52.9%
LDF- 33.1%
NDA- 12.7%
അറിയില്ല-1.3%
വടകര
UDF- 44.3%
LDF- 45.2%
NDA- 10.5%
കണ്ണൂർ
UDF- 40%
LDF- 45.9%
NDA- 13.4%
അറിയില്ല-0.7%
കാസർകോട്
UDF-38.6%
LDF-41.7%
NDA-16.8%
അറിയില്ല-2.9%