'എല്ലാ വർഷവും ഒരേ ആഗ്രഹം തന്നെയാണ് പറയുന്നത്, ദേവിയെ കുഴപ്പിക്കുന്നില്ല'; പൊങ്കാലയിടാൻ നടി കൃഷ്ണപ്രഭ

രാവിലെ ഏഴ് മണിയോടെ എത്തിയെന്നും ദേവിക്ക് പായസമാണ് നേദിക്കുന്നതെന്നും നടി പറഞ്ഞു.

dot image

തിരുവനന്തപുരം: ആറ്റുകാല് പൊങ്കാല ഇന്ന്. ഭക്തജനത്തിരക്കില് തലസ്ഥാനംതനിക്ക് എല്ലാ വർഷവും ദേവിയോട് ഒരേ ആഗ്രഹമാണ് പറയാനുള്ളതെന്ന് പൊങ്കാലയിടാനെത്തിയ നടി കൃഷ്ണപ്രഭ. രാവിലെ ഏഴ് മണിയോടെ എത്തിയെന്നും ദേവിക്ക് പായസമാണ് നടി നേദിക്കുന്നതെന്നും പറഞ്ഞു. കാലാവസ്ഥയുടെ ആശങ്കയുണ്ടെന്നും എന്നാൽ മഴ പെയ്യുന്നത് ദേവി അനുഗ്രഹം ചൊരിയുന്നതാണെന്നും നടി റിപ്പോർട്ടറിനോട് പറഞ്ഞു.

'എല്ലാ വർഷവും ഒരേ ആഗ്രഹം തന്നെയാണ് പറയുന്നത് ദേവിയെ കുഴപ്പിക്കുന്നില്ല, മഴ വരുന്നുണ്ട് ഇപ്പോൾ അതാണ് ഒരു പ്രശ്നം, പക്ഷേ നല്ല കാര്യങ്ങൾക്ക് മുൻപ് മഴ പെയ്യുന്നത് ദേവി അനുഗ്രഹം ചൊറിയുന്നതാണ് എന്ന് പറയാം', കൃഷ്ണപ്രഭ പറഞ്ഞു. നിരവധി സിനിമാ സീരിയൽ താരങ്ങൾ പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്. സീരിയൽ താരം റബേക്ക സന്തോഷും കൃഷ്ണപ്രഭയോടൊപ്പം ഉണ്ടായിരുന്നു.

ആറ്റുകാല് പൊങ്കാല ഇന്ന്; ഭക്തജനത്തിരക്കില് തലസ്ഥാനം

രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തരുടെ നീണ്ട നിരയാണ് തലസ്ഥാനത്ത്. ദിവസങ്ങൾക്ക് മുന്നെ തന്നെ പൊങ്കാല നിവേദ്യം ഒരുക്കാന് സ്ഥലം കണ്ടെത്തി കാത്തിരിക്കുന്നവരാണ് പലരും. പത്തരയ്ക്കാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീപകരുക. ഉച്ചയ്ക്ക് രണ്ടര മണിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കും. സുരക്ഷയ്ക്കായി നഗരത്തിലുടനീളം പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ നാളെ രാത്രി എട്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്. ഞായറാഴ്ച്ച ആയതിനാല് മുന് വർഷത്തേക്കാളെറെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image