ക്രൈസ്തവരോട് നീതീകരിക്കാനാവാത്ത വിവേചനം: സർക്കാരുകൾക്കെതിരെ തൃശ്ശൂര് അതിരൂപത

ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അതിരൂപത ആവശ്യപ്പെട്ടു

dot image

തൃശ്ശൂര്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശ്ശൂര് അതിരൂപത. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവരോട് സംസ്ഥാനത്ത് നീതീകരിക്കാനാവാത്ത വിവേചനമാണ്. സർക്കാർ നിലപാടിൽ വേദനയും ഉത്കണ്ഠയും അമർഷവുമുണ്ടെന്ന് അതിരൂപത പറഞ്ഞു. ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അതിരൂപത പ്രമേയത്തില് ആവശ്യപ്പെട്ടു.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കുന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അതിരൂപത ആവശ്യം ഉന്നയിച്ചു. അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us