
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഉത്സവമായ ആറ്റുകാൽ പൊങ്കാലയ്ക്ക് രാഷ്ട്രീയ ഭേദം മറന്ന് നേതാക്കളെല്ലാം ഒരുമിച്ചെത്തുന്നതാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ സാക്ഷിയാകാൻ രാഷ്ട്രീയ പ്രമുഖരും അണിനിരന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ശശി തരൂർ എംപി അടക്കമുള്ള നിരവധി നേതാക്കൾ രാവിലെ തന്നെ എത്തി. പണ്ടാര അടുപ്പിൽ തീ പകരുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ മന്ത്രിമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും അടുപ്പിന് സമീപം അണിനിരന്നു.
വെയിലത്ത് നിൽകുകയായിരുന്നതിനാൽ ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപൽ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം തലകറങ്ങി വീണു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ മടക്കിഅയച്ചു.
എല്ലാ തയ്യാറെടുപ്പും പൂർണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. എല്ലാ സൗകര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. സുരക്ഷയൊരുക്കാൻ 3500 പൊലീസുകരും മടക്ക യാത്രയ്ക്കായി 500 കെഎസ്ആർടിസി ബസ് സർവീസുകളും ചൂടിന്റെ പശ്ചാത്തലത്തിൽ ഹീറ്റ് ക്ലിനിക്കുകളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. നിവേദ്യം പൂർത്തിയായാൽ മണിക്കൂറുകൾക്കുള്ളിൽ നഗരം ശുചീകരിച്ച് പൂർവ്വസ്ഥിതിയിലാക്കും.
ലോക്കോ പെെലറ്റിലാതെ 100 കിലോമീറ്റർ വേഗതയില് കുതിച്ച് ട്രെയിന്; ഒഴിവായത് വന് ദുരന്തം