ട്വൻറ്റി20 ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ചാലക്കുടിയിൽ ചാർലി പോൾ, എറണാകുളത്ത് ആന്റണി ജൂഡി

ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ

dot image

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാർട്ടി. ഞായറാഴ്ച്ച കിഴക്കമ്പലത്തുനടന്ന മഹാസംഗമത്തിലാണ് പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കേരളരഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു കൂട്ടിച്ചേർത്തു.

ഇതുവരെ നമ്മൾ തിരഞ്ഞെടുത്തുവിട്ട എം പിമാർ ഹൈമാസ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ഉദ്ഘാടന പരിപാടികൾ നടത്തുന്നതിനുമപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികളെ ജയിപ്പിച്ചാൽ ഒരു എംപി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എം.പി.ക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സാബു ഉറപ്പുനൽകി.

ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചി നഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ച് ജനപക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും സാബു വ്യക്തമാക്കി.

ഓർത്തഡോക്സ് സഭ ചര്ച്ച് ബില് എതിർക്കുന്നതെന്തിന്? സർക്കാറിനെ പിന്തുണച്ച് മലങ്കര മെത്രാപ്പൊലീത്ത
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us