കൊച്ചി: സിഎംആര്എല് - എക്സാലോജിക് കരാറില് എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണത്തില് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദീകരണം നല്കിയേക്കും. ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ് ജോര്ജ്ജ് നല്കിയ പരാതിയാണ് സിംഗിള് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നല്കിയ ഹര്ജിയില് കക്ഷി ചേരാനുള്ള ഷോണ് ജോര്ജ്ജിന്റെ അപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയില് വരും. തന്റെ പരാതി അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നത്. തന്റെ ആവശ്യത്തില് പൊതുതാല്പര്യമുണ്ട്. അതിനാല് കക്ഷി ചേര്ക്കണമെന്നുമാണ് ഷോണ് ജോര്ജ്ജിന്റെ ആവശ്യം.
സിഎംആര്എല് - എക്സാലോജിക് കരാറില് സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്എഫ്ഐഒ നല്കിയ സമന്സ് ചോദ്യം ചെയ്താണ് കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.