കൊച്ചി: 2024ലെ ലോക്സഭാ ഇലക്ഷനിൽ സംഘപരിവാറിനെതിരായി ആരു വന്നാലും സന്തോഷമെന്ന് നടിയും ആക്ടിവിസ്റ്റുമായ ലാലി. റിപ്പോർട്ടർ അശ്വമേധത്തിലായിരുന്നു പ്രതികരണം. സ്ഥാനാർത്ഥിപ്പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്നും ലാലി അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥിപ്പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കുറയുന്നത് വളരെ നിർഭാഗ്യകരമാണ്. ഇപ്പോഴുള്ള മൂന്ന് സീറ്റുകൾ വെച്ച് സ്ത്രീകൾക്ക് കുറച്ചുകൂടി വിജയിക്കാൻ സാധ്യതയുള്ള സീറ്റുകൾ കൊടുക്കാമായിരുന്നു. എങ്കിലും എൽഡിഎഫ് ആണ് കുറച്ചുകൂടി സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത്. പക്ഷേ സ്ത്രീകൾക്ക് പ്രാതിനിധ്യം പൊതുവെ കുറവാണ്.
ലോക്സഭ ഇലക്ഷൻ ആയതുകൊണ്ട് തന്നെ സംഘപരിവാറിനെതിരെയുള്ള ആരായാലും താൻ പിന്തുണയ്ക്കും എന്നും ലാലി പറഞ്ഞു. അഭിനേത്രി അനാർക്കലി മരക്കാറുടെ അമ്മയാണ് ലാലി.
ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്ത്തനങ്ങളെ തടയരുത്; വടകര എല്ഡിഎഫിനൊപ്പമെന്ന് കെകെ ശൈലജ