കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല മുൻ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്യു. 20 ലക്ഷത്തി അൻപത്തയ്യായിരം രൂപ സർവ്വകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാനും സർവ്വകലാശാല ഫണ്ട് ഉപയോഗിച്ചു.
വന്ദേഭാരത് ട്രെയിനില് വാതകച്ചോര്ച്ച; യാത്രക്കാരെ മാറ്റിവിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവ്വകലാശാല ഫണ്ടിൽ നിന്നും 42,396 രൂപ വിനിയോഗിച്ചെന്നും കെഎസ്യു ആരോപിക്കുന്നു. ഇതുസംബന്ധിച്ച വിവരാവകാശ രേഖകളും കെഎസ്യു പുറത്തുവിട്ടു. പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിൽ വിസി ചെലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.