കേരള സർക്കാരിന് നേട്ടം; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞു

dot image

ഡൽഹി: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ഗവർണർ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചത്. ലോക്പാൽ ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞു.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് രാഷ്ട്രപതിക്ക് വിട്ടിട്ടുള്ളത്. ഇതിലൊരു ബില്ലിനാണ് ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോക്പാൽ നിയമത്തിലെ നിർദ്ദേശങ്ങളുമായി ഒത്തുപോകുന്ന ഭേദഗതി നിർദ്ദേങ്ങളാണ് ലോക്ബാൽ ബില്ലിൽ ഉണ്ടായിരുന്നത് എന്നത് കണക്കിലെടുത്താണ് രാഷ്ട്രപതി ഭവൻ ഇക്കാര്യത്തിൽ വേഗത്തിൽ തീർപ്പാക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രപതിക്കയയ്ക്കുന്ന ബില്ലുകളിൽ സമയമെടുത്താണ് തീരുമാനമെടുക്കാറുള്ളത്. പത്ത് കൊല്ലം വരെ എടുത്ത് തീർപ്പാക്കിയ ബില്ലുകളുമുണ്ട്.

ലോക്പാൽ നിയമതത്തിന്റെ നാലാം വകുപ്പിലാണ് നിർണ്ണായക ഭേദഗതി വരുത്തിയിരിക്കുന്നത്. ലോകായുക്തയുടെ ഉത്തരവുകൾ റിവ്യൂ ചെയ്യാനുള്ള അധികാരം സർക്കാരിന് മേൽ നൽകുന്നതാണ് നിയമഭേദഗതി. നേരത്തേ, മന്ത്രി രാജി വെക്കണമെന്ന് ശുപാർശ വന്നാൽ ആ തീരുമാനം അംഗീകരിക്കുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് ലോകായുക്തയുടെ ശുപാർശയിൽ സർക്കാരിന് പുനഃപരിശോധന നടത്താനുള്ള അധികാരം കൂടി നൽകുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us