'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

തന്നെപ്പോലുള്ള കമ്മിറ്റഡ് അദ്ധ്യാപകരും എസ്എഫ്ഐയുടെ ഗുണ്ടായിസത്തിന്റെ ഇരയാണെന്ന് പ്രൊഫസർ ഇഫ്തിഖർ അഹമ്മദ്

dot image

കാസർകോട്: ആത്മഹത്യ ഭീഷണിയുമായി പെരിയ കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഇഫ്തിഖർ അഹമ്മദ്. താൻ ആത്മഹത്യ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇഫ്തിഖർ അഹമ്മദ് അറിയിച്ചു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഇഫ്തിഖർ അഹമ്മദിന്റെ ആരോപണം. വീണ്ടും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഇഫ്തിഖർ അഹമ്മദിന്റെ ആത്മഹത്യാ ഭീഷണി. കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനെറി വിദ്യാർത്ഥിയായ സിദ്ധാർത്ഥ് അടക്കമുള്ള വിദ്യാർത്ഥികൾ മാത്രമല്ല, തന്നെപ്പോലുള്ള കമ്മിറ്റഡ് അദ്ധ്യാപകരും എസ്എഫ്ഐയുടെ ഗുണ്ടായിസത്തിന്റെ ഇരയാണ് എന്ന് തിരിച്ചറിയുകയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇഫ്തിഖർ അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ അഥവാ, എന്തെങ്കിലും കാരണവശാൽ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം CUK SFI ക്കും, VC ഇൻ ചാർജ്ജ് പ്രൊഫസർ KC ബൈജുവിനും ഇംഗ്ലീഷ് Dept. HoD ആശയ്ക്കും, മെഡിക്കൽ ഓഫീസർ ആരതിക്കും, ഇവരുടെ ആജ്ഞകൾ അനുസരിച്ച് പാവക്കൂത്ത് നടത്തിയ MA English ഒന്നാം സെമസ്റ്ററിലെ ആറ് വിദ്യാർത്ഥിനികൾക്കും (പേരുകൾ ഞാൻ എന്റെ ഭാര്യക്കും മക്കൾക്കും നൽകിയിട്ടുണ്ട്) അവരുടെ കൂട്ടാളികൾക്കും, മാധ്യമം/ ദേശാഭിമാനി കാസർക്കോട് ബ്യുറോ ചീഫുമാർക്കും മാത്രം ആയിരിക്കും എന്ന എന്റെ ആത്മഹത്യാക്കുറിപ്പ് മുൻകൂറായി ഇവിടെ രേഖപ്പെടുത്തുന്നു..

എന്റെ ഭാര്യയുടെ മൊഴി എടുത്ത ശേഷം മാത്രമേ എന്റെ ഭൗതിക ശരീരം ഖബറിൽ വെക്കാൻ പാടുള്ളൂ എന്ന് പോലീസിനോട് അഭ്യർത്ഥിക്കുന്നു.

നിരപരാധിയാണ് എന്ന ICC റിപ്പോർട്ട് വന്നിട്ടും, കോടതിയുടെ ജാമ്യ ഉത്തരവ് അറിയിച്ചില്ല എന്ന നിസ്സാര കാരണം പറഞ്ഞ്, ICC കുറ്റവിമുക്തമാക്കി സസ്പെൻഷൻ പിൻവലിച്ചിട്ടും വീണ്ടും സസ്പെൻഷൻ നൽകിയ നടപടിയിലേക്ക് നയിച്ച എല്ലാവർക്കും എന്റെ ആത്മഹത്യക്ക് ഉത്തരവാദിത്തമുണ്ട്.

കൊല്ലപ്പെട്ട പൂക്കോട് വെറ്റെറിനെററി വിദ്യാർത്ഥിയായ സിദ്ധാർത്ഥ് അടക്കമുള്ള വിദ്യാർത്ഥികൾ മാത്രമല്ല, എന്നെപ്പോലുള്ള കമ്മിറ്റഡ് അദ്ധ്യാപകരും നിങ്ങളുടെ ഗുണ്ടായിസത്തിന്റെ ഇരയാണ് എന്ന് തിരിച്ചറിയുക !!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us