കോഴിക്കോട്: മലബാറില് സിപിഐഎം-മുസ്ലിം ലീഗ് അവിശുദ്ധ സഖ്യമെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം ടി രമേശ്. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന് ശ്രമിച്ചിരുന്നു. പക്ഷെ ഇപ്പോള് മുന്നണിക്ക് പുറത്ത് സഹകരണം. പൊന്നാനിയില് എല്ഡിഎഫ് സ്ഥാനാര്ത്ഥിക്കെതിരായി ഇ ടി മുഹമ്മദ് ബഷീര് വരില്ലെന്ന് സിപിഐഎം എങ്ങനെ നേരത്തെ അറിഞ്ഞുവെന്ന് എം ടി രമേശ് ചോദിച്ചു. പൊന്നാനിയില് ഇ ടി മുഹമ്മദ് ബഷീര് മത്സരിക്കില്ലെന്ന ഉറപ്പ് സിപിഐഎം നല്കിയതായി കഴിഞ്ഞ ദിവസം എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ എസ് ഹംസ റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചിരുന്നു.
എളമരം കരീം കുഞ്ഞാലിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. മുസ്ലിം ലീഗ്-സിപിഐഎം അന്തര്ധാരയുടെ കണ്ണി എളമരം കരീമാണ്. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച വിലകുറഞ്ഞ രാഷ്ട്രീയമാണ് സിപിഐഎം നടത്തുന്നത്. ഈ അന്തര്ധാര സിപിഐഎം പ്രവര്ത്തകര് മനസ്സിലാക്കണമെന്നും എം ടി രമേശ് പറഞ്ഞു. മുസ്ലിം ലീഗ് യുഡിഎഫില് നിന്നുകൊണ്ട് സിപിഐഎമ്മിന് വേണ്ടി പണിയെടുക്കുകയാണ്. ലീഗ് നേതൃത്വത്തെ കോണ്ഗ്രസ് ഭയപ്പെടുന്നുവെന്നും എം ടി രമേശ് പറഞ്ഞു.
'മൃഗീയമായി തല്ലി', ഒളിവിലുള്ള പ്രതികള് വാട്സ് ആപ്പില് സജീവം; സിദ്ധാര്ത്ഥിന് നീതി തേടി കുടുംബംവയനാട് പൂക്കോട് വെറ്ററിനറി സര്വ്വകലാശാലയില് സിദ്ധാര്ത്ഥിന്റെ മരണത്തില് പ്രതികളെ സിപിഐഎം നേതൃത്വം സംരക്ഷിക്കുകയാണെന്നും എം ടി രമേശ് ആരോപിച്ചു.
ഗവര്ണര് എസ്എഫ്ഐക്കാരെ ക്രിമിനലുകള് എന്ന് വിളിച്ചപ്പോള് സിപിഐഎം പ്രതികരിച്ചിരുന്നു. ഇപ്പോള് അത് ശരിയായി. ക്യാംപസുകളില് എസ്എഫ്ഐ ക്രിമിനല് സംഘങ്ങളെ പിരിച്ചുവിടണം. സിപിഐഎം ഓഫീസുകളില് തിരഞ്ഞാല് പ്രതികളെ കിട്ടുമെന്നും എം ടി രമേശ് പറഞ്ഞു.