മുസ്ലിം സമുദായം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ല: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

അത്തരം വാക്കുകൾ മുസ്ലിം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി

dot image

മലപ്പുറം: മുസ്ലിം സമുദായം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഒരിക്കൽ മദ്രസകളിലെല്ലാം തീവ്രവാദമാണ് പഠിപ്പിക്കുന്നതെന്ന് ബിജെപി എംപി പറഞ്ഞു. അന്ന് പ്രധാനമന്ത്രിയായ വാജ്പേയിയെ പോയി കണ്ട് മദ്രസ ബുക്കുകൾ വിശദീകരിച്ച് നൽകി.

അന്ന് പ്രധാനമന്ത്രി ഇത്തരം കേന്ദ്രങ്ങൾ പൂട്ടണം എന്ന് ഒരിക്കലും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. മുസ്ലിം സമുദായം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ല. അത്തരം വാക്കുകൾ മുസ്ലിം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us