സംഘപരിവാറിന് മുന്നിൽ മുട്ടുമടക്കില്ല, ജീവൻ പോയാലും മലപ്പുറത്തുകാർക്കൊപ്പമുണ്ടാകും: വി വസീഫ്

മലപ്പുറത്തെ ഹാപ്പിനെസ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് എത്തിക്കും

dot image

കൊണ്ടോട്ടി: കേരളത്തിൽ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി വസീഫ്. പഞ്ചായത്ത് മെമ്പറെപ്പോലെ ജനങ്ങൾക്ക് സമീപിക്കാൻ പറ്റുന്ന ഒരു പാർലമെന്റ് മെമ്പർ മലപ്പുറത്ത് എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ഹാപ്പിനെസ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് എത്തിക്കും. സംഘപരിവാറിനു മുന്നിൽ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാൻ ആർജവം കാണിക്കുമെന്നും ജീവൻ പോയാലും മലപ്പുറത്തുകാർക്കൊപ്പമുണ്ടാകുമെന്നും വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

വസീഫിന്റെ വാക്കുകൾ

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആർഎസ്എസിന് കടന്നുവരാൻ പറ്റാത്ത ഇടമാണ് കേരളം. കേരളത്തിൽ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ഈ മണ്ഡലത്തിൽ പൂർണമായും എന്താവശ്യത്തിനും എപ്പോഴും ലഭ്യമാകുന്ന ഒരു ജനപ്രതിനിധിയായി ഞാൻ ഉണ്ടാകും. ഏതുസമയവും സമീപിക്കാവുന്ന ഗേറ്റ് ഇല്ലാത്ത വീടായി ഉണ്ടാകും. നമ്മുടെ നാട്ടിലെ ജനങ്ങൾക്കുള്ള ജീവിത പ്രയാസങ്ങൾക്ക് അറുതി വരുത്തണം, അതിനവർക്കൊപ്പം നിൽക്കണം.

മലപ്പുറത്തെ ഹാപ്പിനെസ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്ന തരത്തിൽ അവർക്കൊപ്പം നിൽക്കും. സംഘപരിവാരത്തിനു മുന്നിൽ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാൻ ആർജവം കാണിക്കും. ജീവൻ പോയാലും മലപ്പുറംകാർക്കൊപ്പമുണ്ടാകും. പഞ്ചായത്ത് മെമ്പറെപ്പോലെ ജനങ്ങൾക്ക് സമീപിക്കാൻ പറ്റുന്ന ഒരു പാർലമെന്റ് മെമ്പറുണ്ടാകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us