അനില് തോമസിന്റെ പേരും പത്തനംതിട്ടയില് പരിഗണിച്ച് കോണ്ഗ്രസ്; അബിന് വര്ക്കിയും പട്ടികയില്

ശബരിമല പ്രചാരണ വിഷയമാക്കി മാറിയതോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില് പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് കളമായത്.

dot image

പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലേക്ക് സ്ഥാനാര്ത്ഥിയായി പാര്ട്ടി ജില്ലാ ഉപാദ്ധ്യക്ഷന് അനില് തോമസിനെയും പരിഗണിച്ച് കോണ്ഗ്രസ്. പത്തനംതിട്ടയില് മത്സരം കടുക്കുമെന്ന സുനില് കനുഗോലുവിന്റെ റിപ്പോര്ട്ട് കൂടി പരിഗണിച്ചാണ് മണ്ഡലത്തിലേക്ക് സിറ്റിംഗ് എംപി ആന്റോ ആന്റണിയെ കൂടാതെ രണ്ട് പേരുകള് കൂടി കോണ്ഗ്രസ് പരിഗണിക്കുന്നത്.

യൂത്ത് കോണ്ഗ്രസ് മുന് ദേശീയ സെക്രട്ടറിയാണ് അനില് തോമസ്. സാമുദായിക പശ്ചാത്തലം കൂടി പരിഗണിച്ചാണ് അനില് തോമസിന്റെ പേര് കൂടി കോണ്ഗ്രസ് പരിഗണിക്കുന്നത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന് അബിന് വര്ക്കിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്.

ശബരിമല പ്രചാരണ വിഷയമാക്കി മാറിയതോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില് പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് കളമായത്. ഇടതു സ്ഥാനാര്ത്ഥിയായി വീണാജോര്ജും എന് ഡി എ സ്ഥാനാര്ത്ഥിയായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ കഴിഞ്ഞ തവണത്തെ എതിരാളികള്. പോരാട്ടച്ചൂട് ആവോളമറിഞ്ഞ അങ്കത്തില് ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു, പക്ഷേ ഭൂരിപക്ഷം അമ്പതിനായിരത്തിലും താഴെയായിരുന്നു.

dot image
To advertise here,contact us
dot image