ലീഗിന് മൂല്യച്യുതി സംഭവിച്ചു; ഹൈദരലി തങ്ങളെ ഇഡിയ്ക്ക് മുന്നിൽ വിട്ടുകൊടുത്തു: കെ എസ് ഹംസ

പത്തുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനാണ് തങ്ങളെ ചോദ്യം ചെയ്തത്. അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

dot image

പൊന്നാനി: മുസ്ലിം ലീഗിന് മൂല്യച്യുതി സംഭവിച്ചിരിക്കുകയാണെന്ന് പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെഎസ് ഹംസ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് താൻ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് ലീഗുമായി തെറ്റിയതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. പത്തുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനാണ് തങ്ങളെ ചോദ്യം ചെയ്തത്. അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

ചന്ദ്രിക ദിനപത്രത്തിന്റെ എംഡി ആയതിനാൽ അദ്ദേഹത്തിന്റെ പേരിലായിരുന്നു അക്കൗണ്ട് ഉണ്ടായിരുന്നത്. നോട്ട് നിരോധനകാലത്ത് പത്തുകോടി രൂപ ഒന്നിച്ചുകൊണ്ട് അതിൽ നിക്ഷേപിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഒപ്പിട്ട ചെക്ക് മാറ്റിക്കൊണ്ടുവന്നു. അതിനുപിന്നിലാരെന്ന് ഇപ്പോൾ പറയുന്നില്ല. കാര്യങ്ങൾ ജനം മനസിലാക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പണാധിപത്യമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ എസ് ഹംസ ആരോപിച്ചു. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നതെന്നും അവിടെ വ്യക്തികൾക്കല്ല പ്രാധാന്യമെന്നും കെ എസ് ഹംസ വ്യക്തമാക്കി.

കെ എസ് ഹംസയുടെ വാക്കുകൾ

ആശയങ്ങളുടെ പോരാട്ടമാണ്. അവിടെ വ്യക്തികൾക്കല്ല പ്രാധാന്യം. ജനങ്ങളുടെ ഏതാവശ്യത്തിനും എപ്പോഴും കിട്ടുന്ന ഒരു ജനപ്രതിനിധിയെ ആണ് ജനം ആഗ്രഹിക്കുന്നത്. ലീഗിന് മൂല്യച്യുതി സംഭവിച്ചിരിക്കുകയാണ്. ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഞാൻ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് ലീഗുമായി തെറ്റിയത്. പത്തുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ചന്ദ്രിക ദിനപത്രത്തിന്റെ എംഡി ആയതിനാൽ അദ്ദേഹത്തിന്റെ പേരിലായിരുന്നു അക്കൗണ്ട് ഉണ്ടായിരുന്നത്. നോട്ട് നിരോധനകാലത്ത് പത്തുകോടി രൂപ ഒന്നിച്ചുകൊണ്ട് അതിൽ നിക്ഷേപിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഒപ്പിട്ട ചെക്ക് മാറ്റിക്കൊണ്ടുവന്നു. അതിനുപിന്നിലാരെന്ന് ഇപ്പോൾ പറയുന്നില്ല, കാര്യങ്ങൾ ജനം മനസിലാക്കിക്കൊള്ളും. പണാധിപത്യമാണ് ഇപ്പോൾ നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us