സമസ്ത പാലം വലിച്ചാൽ പൊന്നാനിയിൽ 'കോണി' വീഴും!

സമസ്തയില്ലെങ്കിൽ ലീഗില്ലെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ സമസ്ത നേതൃത്വം ഉപയോഗിച്ചാൽ പൊന്നാനിയിൽ സമദാനി വെള്ളം കുടിക്കും

dot image

മലപ്പുറം: 1977 മുതല്, കഴിഞ്ഞ 47 വര്ഷമായി മുസ്ലിം ലീഗിനെ മാത്രം പിന്തുണക്കുന്ന മണ്ഡലമാണ് പൊന്നാനിയെങ്കിലും പതിവില്ലാത്ത ഒരു പ്രശ്നം ലീഗിനെ ഇത്തവണ കുഴയ്ക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്ക്കിടയിലെ ഏറ്റവും വലിയ സമുദായ സംഘടനയായ സമസ്തയും മുസ്ലിം ലീഗ് നേതൃത്വവും തമ്മിലുണ്ടായ ഉരസലുകള് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതാണത്. ലീഗ്- സമസ്ത വിള്ളലിനെ രാഷ്ട്രീയമായി ഉപയോഗിക്കാന് സാധിക്കുന്ന വിധത്തില്, മുന് ലീഗ് നേതാവിനെ തന്നെ ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്ത്ഥിയായി അവതരിപ്പിക്കുമ്പോള് മുസ്ലിം ലീഗിന് അത് തിരിച്ചടിയാകാനുള്ള സാധ്യതകള് തള്ളിക്കളയാനാവില്ല.

കേരളത്തിലെ പരമ്പരാഗത മുസ്ലിം വോട്ടുബാങ്കിനെ ലീഗുമായി കണ്ണിചേര്ത്തിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സമസ്തയും ലീഗും പരസ്പരം ചേര്ന്നുകൊണ്ടുള്ള രാഷ്ട്രീയ ഫോര്മുലയായിരുന്നു. ഇതില് വിള്ളലുകള് രൂപപ്പെടുകയും ലീഗ് നേതൃത്വം സമസ്തയുമായി ഇടയുകയും ചെയ്യുമ്പോള് സ്വാഭാവികമായും തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള ശ്രമം സമസ്ത നടത്തിയേക്കാം. 'ഞങ്ങളുമായി ഇടഞ്ഞുനിന്നാല് നഷ്ടം നിങ്ങള്ക്കാണ്' എന്ന് ലീഗിനെ ബോധ്യപ്പെടുത്താന് സമസ്ത കരുതുകയാണെങ്കില് അത് പ്രതിഫലിപ്പിക്കാന് സാധിക്കുന്ന ഏറ്റവും സാധ്യതയുള്ള ഇടം പൊന്നാനിയാണ്. ഇടതുപക്ഷത്തേക്ക് വോട്ടുചേര്ത്തി ലീഗിന് ഒരു താക്കീത് നല്കാന് സമസ്ത തുനിയുമോ എന്ന സംശയം രാഷ്ട്രീയനിരീക്ഷകര് മുന്നോട്ടുവെക്കുന്നുണ്ട്. സംഘടനാപരമായി സമസ്ത അത്തരമൊരു നീക്കത്തിന് തുനിഞ്ഞില്ലെങ്കിലും സമസ്തയിലെ ഒരുവിഭാഗം അത്തരം നീക്കത്തിന് മുൻഎടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

ഒരുപക്ഷേ, സമസ്തയുടെ ഈ നീക്കത്തെ മുന്കൂട്ടി പ്രതിരോധിക്കാന് കൂടി വേണ്ടിയായിരിക്കാം നിലവില് പൊന്നാനി എംപിയായ ഇടി മുഹമ്മദ് ബഷീറിനെ മാറ്റി, സമസ്തയ്ക്ക് അനഭിമതനല്ലാത്ത മലപ്പുറം എംപി സമദാനിയെ പൊന്നാനിയിലിറക്കാന് ലീഗ് തീരുമാനിച്ചത്. എന്തു തന്നെയായാലും ഒരിക്കലും ഇളകാത്ത ലീഗിന്റെ കോട്ട എന്ന പൊന്നാനിയുടെ വിശേഷണം ഇത്തവണ കാത്തുസൂക്ഷിക്കുക എന്നത് ലീഗിനെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്.

1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടി കഴിഞ്ഞതവണ ജയിച്ചതെങ്കിലും ഇത്തവണ ഇടതുപക്ഷത്തിനു പ്രതീക്ഷ നല്കുന്ന ഘടകം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് പൊന്നാനി ലോക്സഭാ മണ്ഡലത്തിലുള്ള നിയമസഭാ മണ്ഡലങ്ങളില് ഇടതുപക്ഷത്തിന് ലഭിച്ച മേല്ക്കൈയാണ്. പൊന്നാനിക്കു കീഴിലെ 7 നിയമസഭാ മണ്ഡലങ്ങളില് തൃത്താല, തവനൂര്, താനൂര്, പൊന്നാനി എന്നിങ്ങനെ നാല് മണ്ഡലത്തിലും വിജയിച്ചത് എല്ഡിഎഫ് ആണ്. കോട്ടയ്ക്കല്, തിരൂരങ്ങാടി, തിരൂര് എന്നീ മണ്ഡലങ്ങളില് മാത്രമാണ് യുഡിഎഫിന് വിജയിക്കാന് സാധിച്ചത്. എന്നാല് ഇടതുപക്ഷം വിജയിച്ച മണ്ഡലങ്ങളേക്കാള് കൂടുതല് ഭൂരിപക്ഷം ലീഗിന്റെ 3 മണ്ഡലങ്ങളില് യുഡിഎഫിന് നേടാന് സാധിച്ചിട്ടുണ്ട്.

1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടി കഴിഞ്ഞതവണ ജയിച്ചതെങ്കിലും ഇത്തവണ ഇടതുപക്ഷത്തിനു പ്രതീക്ഷ നല്കുന്ന ഘടകം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് പൊന്നാനി ലോക്സഭാ മണ്ഡലത്തിലുള്ള നിയമസഭാ മണ്ഡലങ്ങളില് ഇടതുപക്ഷത്തിന് ലഭിച്ച മേല്ക്കൈയാണ്. പൊന്നാനിക്കു കീഴിലെ 7 നിയമസഭാ മണ്ഡലങ്ങളില് തൃത്താല, തവനൂര്, താനൂര്, പൊന്നാനി എന്നിങ്ങനെ നാല് മണ്ഡലത്തിലും വിജയിച്ചത് എല്ഡിഎഫ് ആണ്. കോട്ടയ്ക്കല്, തിരൂരങ്ങാടി, തിരൂര് എന്നീ മണ്ഡലങ്ങളില് മാത്രമാണ് യുഡിഎഫിന് വിജയിക്കാന് സാധിച്ചത്. എന്നാല് ഇടതുപക്ഷം വിജയിച്ച മണ്ഡലങ്ങളേക്കാള് കൂടുതല് ഭൂരിപക്ഷം ലീഗിന്റെ 3 മണ്ഡലങ്ങളില് യുഡിഎഫിന് നേടാന് സാധിച്ചിട്ടുണ്ട്.

നിലവില് ലീഗ് കോട്ടയായാണ് പൊന്നാനി വിലയിരുത്തപ്പെടുന്നതെങ്കിലും ചരിത്രം പൂര്ണമായും അങ്ങനെയല്ല. കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ 3 തിരഞ്ഞെടുപ്പുകളിലും പൊന്നാനിയില് വിജയിച്ചത് ഇടതുപക്ഷമാണ്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പോലുള്ള നേതാക്കള് പൊന്നാനിയുടെ ഇടത് എംപിമാരായിരുന്നു. 1977ല് ആണ് പൊന്നാനി ലീഗ് പിടിച്ചെടുക്കുന്നത്. പിന്നീടൊരിക്കലും അത് തിരിച്ചുപിടിക്കാന് ഇടതുപക്ഷത്തിനായില്ല. 2004 ല് ഇരുപതില് പതിനെട്ട് സീറ്റും നേടി കേരളമാകെ ഇടതുപക്ഷം വലിയ വിജയം നേടിയപ്പോഴും ഉലയാതെ ലീഗിനൊപ്പം നിന്ന മണ്ഡലമാണ് പൊന്നാനി. എല്ലാ കാലത്തും മുസ്ലിം ലീഗിന്റെ ദേശീയ മുഖങ്ങളായ നേതാക്കള് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് പൊന്നാനി. മലയാളികളല്ലാതിരുന്ന ജിഎം ബനാത്ത്വാലയെ ഏഴ് തവണയും ഇബ്രാഹിം സുലൈമാന് സേട്ടിനെ ഒരു തവണയും പൊന്നാനി പാര്ലമെന്റിലേക്കയച്ചു. പിന്നീട് പൊന്നാനിയെ പ്രതിനിധീകരിച്ച ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും കേരളത്തില് നിന്നുള്ള ലീഗിന്റെ അഖിലേന്ത്യാ നേതാക്കള് തന്നെയായിരുന്നു.

ലീഗിന് വലിയ പാരമ്പര്യം അവകാശപ്പെടാന് സാധിക്കുന്ന പൊന്നാനി മണ്ഡലത്തില് ഇത്തവണയും പതിവ് നേട്ടം കാത്തുസൂക്ഷിക്കാന് സമസ്ത നേതൃത്വം കൂടി കനിയണം എന്ന സ്ഥിതിയിലാണ് ലീഗിന്റെ വര്ത്തമാന സാഹചര്യങ്ങള്!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us