സിദ്ധാര്ത്ഥ് എസ്എഫ്ഐ പ്രവര്ത്തകന് തന്നെ; ഫ്ളക്സ് ബോര്ഡിനെ ന്യായീകരിച്ച് പി എം ആര്ഷോ

മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിന് മുന്പേ അവരെയെല്ലാം സംഘടനയില് നിന്നും പുറത്താക്കിയിരുന്നു. പ്രതികള്ക്ക് യാതൊരു സംരക്ഷണവും എസ്എഫ്ഐ നല്കില്ലെന്നും ആര്ഷോ കൂട്ടിച്ചേര്ത്തു.

dot image

പാലക്കാട്: പൂക്കോട് വെറ്ററിനറി സര്വ്വകലാശാല വിദ്യാര്ത്ഥി സിദ്ധാര്ത്ഥ് എസ്എഫ്ഐ പ്രവര്ത്തകന് എന്ന ഫ്ലക്സിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം.ആര്ഷോ. സിദ്ധാര്ത്ഥ് ക്യാമ്പസില് നടന്ന എസ്എഫ്ഐയുടെ പല പരിപാടികളിലും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള് തങ്ങളുടെ പക്കല് ഉണ്ട്. ക്യാമ്പസുകളില് ഒരിക്കലും ഉണ്ടാവാന് പാടില്ലാത്ത ആക്രമമാണ് സിദ്ധാര്ത്ഥിന് നേരെ ഉണ്ടായത്. എസ്എഫ്ഐ എന്നും സിദ്ധാര്ത്ഥിന്റെ കുടുംബത്തോടൊപ്പമാണന്ന് ആര്ഷോ പറഞ്ഞു.

കോണ്ഗ്രസും ഗവര്ണറും മാധ്യമങ്ങളും വിഷയം തെറ്റായി വ്യാഖ്യാനിക്കുന്നു. കൊലപാതകം നടത്തിയത് എസ്എഫ്ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിതീര്ക്കാന് പലരും ശ്രമിക്കുന്നു

എസ്എഫ്ഐയുടെ ചില പ്രവര്ത്തകര് കേസില് ഉള്പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതും സംഘടന കൃത്യമായി ഇടപെട്ടു. കുറ്റക്കാര്ക്കെതിരെ എല്ലാം സംഘടന കൃത്യമായി തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആര്ഷോ പറഞ്ഞു.

മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിന് മുന്പേ അവരെയെല്ലാം സംഘടനയില് നിന്നും പുറത്താക്കിയിരുന്നു. പ്രതികള്ക്ക് യാതൊരു സംരക്ഷണവും എസ്എഫ്ഐ നല്കില്ലെന്നും ആര്ഷോ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us