'ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുകയാണ് കോൺഗ്രസ്'; മികച്ച വിജയം നേടുമെന്ന് എളമരം കരീം

ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു

dot image

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം മികച്ച വിജയം നേടുമെന്ന് സ്ഥാനാർത്ഥികൂടിയായ എളമരം കരീം. റിപ്പോർട്ടർ ടിവിയുടെ അശ്വമേധം പരിപാടിയിൽ കണ്സൾട്ടിങ് എഡിറ്റർ ഡോ. അരുണ്കുമാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തിന് ചുറ്റും കോൺഗ്രസ് കറങ്ങുകയാണ്. സമരാഗ്നി പോലെ പൊളിഞ്ഞ പരിപാടി അവരുടെ അവസ്ഥ ദയനീയമെന്ന് കാണിക്കുന്നുവെന്നും എളമരം കരീം പരിഹസിച്ചു. പാർലമെൻ്റിൽ മോദിക്കെതിരെ നടത്തിയ പ്രസംഗങ്ങളുടെ ഒരു വീഡിയോ എങ്കിലും പുറത്ത് വിടാൻ നിലവിലെ കോൺഗ്രസ് എംപിമാരെ വെല്ലുവിളിക്കുകയാണ്. ദിവസേന ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസിൽ നിന്ന് ന്യൂനപക്ഷം എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ ഇപ്പോഴും രാഹുൽ മാത്രമേയുള്ളൂ. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന കോൺഗ്രസ് കണ്ടില്ലെന്ന് നടിച്ചു. ബിജെപിയുടെ ഭീകര വർഗീയതയെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന് കോൺഗ്രസ് കരുതുകയാണ്. ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥൻ്റെ മരണത്തിൽ കുറ്റവാളികൾ ആരാണെന്ന് കണ്ടത്തി ശിക്ഷിക്കണമെന്നു പറഞ്ഞ എളമരം കരീം അതൊരു രാഷ്ട്രീയ കൊലയല്ലെന്നും വ്യക്തമാക്കി.

കേരളത്തിൽ ഇത് രാഷ്ട്രീയ വിഷയമാകില്ല. എസ്എഫ്ഐ കൊലപാതക രാഷ്ട്രീയത്തിന് പോകില്ല. ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. സാമ്പത്തിക പ്രതിസന്ധി ചർച്ചയായാൽ അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image