വ്യാജ ലഹരിക്കേസ്: ഷീല സണ്ണി ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരം; സര്ക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം.

dot image

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാര്ലര് ഉടമ ഷീല സണ്ണി വ്യാജ ലഹരിക്കേസില് ജയിലില് കിടക്കേണ്ടി വന്നത് ഗുരുതരമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറും ഒരാഴ്ചയ്ക്കകം കൃത്യമായ മറുപടി നല്കണമെന്നും ഹൈക്കോടതിയുടെ നിര്ദ്ദേശം. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം.

ഷീല സണ്ണി ജയിലില് കഴിയേണ്ടിവന്നത് 72 ദിവസമാണ്. ഇത് തന്റെ അന്തസിനെ ബാധിച്ചുവെന്നും എക്സൈസ് വകുപ്പിന് സംഭവിച്ച പിഴവിന് നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ട നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഷീല സണ്ണി ജയിലില് കിടക്കേണ്ടി വന്നത് ഗുരുതരമെന്ന് നിരീക്ഷിച്ച കോടതി സര്ക്കാരിന് നോട്ടീസയച്ചു.

ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറും ഒരാഴ്ചയ്ക്കകം വിശദീകരണം നല്കണമെന്നും നിര്ദ്ദേശിച്ചു. തനിക്ക് ക്രിമിനല് പശ്ചാത്തലമില്ലെന്നും എന്നിട്ടും ലഹരിമരുന്ന് കേസില് 72 ദിവസം ജയിലിനുള്ളില് കഴിയേണ്ടിവന്നുവെന്നുമാണ് ഷീല സണ്ണിയുടെ ഹര്ജിയില് പറയുന്നത്.

വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാലക്കുടി റേഞ്ച് എക്സൈസ് ഇന്സ്പെക്ടര് രജിസ്റ്റര് ചെയ്ത കേസില് നിയമ വിരുദ്ധമായാണ് തന്നെ പ്രതിചേര്ത്തത്. അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്ഷനിലാണ്. യഥാര്ത്ഥ സംഭവവും എക്സൈസ് മഹസറും തമ്മില് ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര് ചെയ്തതില് ഉള്പ്പടെ പിഴവുണ്ടെന്നുമാണ് ഷീല സണ്ണിയുടെ ആക്ഷേപം. എക്സൈസിന് പിഴവ് സംഭവിച്ച സാഹചര്യത്തില് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. ഹര്ജി മാര്ച്ച് ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സിദ്ധാർത്ഥന്റെ മരണം: വിസിക്ക് സസ്പെൻഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us