'അനില് ആന്റണിയെ പത്തനംതിട്ട അറിയില്ല, കുറച്ചധികം ഓടേണ്ടി വരും': പി സി ജോര്ജ്

ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

dot image

പത്തനംതിട്ട: ബിജെപി ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടികയില് നീരസം പ്രകടിപ്പിച്ച് പി സി ജോര്ജ്. സ്ഥാനാര്ത്ഥിയായ അനില് ആന്റണിയെ പത്തനംതിട്ടയിലെ വോട്ടര്മാര്ക്ക് പരിചയമില്ലെന്ന് പി സി ജോര്ജ് പറഞ്ഞു. ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

'അനില് ആന്റണിയെ പത്തനംതിട്ട അറിയില്ല. ഓട്ടം കൂടുതല് വേണ്ടി വരും. സ്ഥാനാര്ത്ഥിയായി ഞാന് ഓടുന്നതില് കൂടുതല് ഓടിയാല് മാത്രമേ അനില് ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം.' എന്നായിരുന്നു പി സി ജോര്ജിന്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്ത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തില് ഇല്ലെന്നും പി സി ജോര്ജ് പറഞ്ഞു. പത്തനംതിട്ടയില് പി സി ജോര്ജിന്റെ പേര് പരിഗണനയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആയിരുന്നു അനില് ആന്റണിയുടെ പേര് പ്രഖ്യാപിച്ചത്.

'പത്തനംതിട്ടയില് ഞാന് സ്ഥാനാര്ത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ്. തുഷാര് വെള്ളാപ്പള്ളിയും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്ഥാനാര്ത്ഥിത്വം വേണ്ടെന്ന് ഞാന് പറഞ്ഞിരുന്നു. എന്നാല് പത്തനംതിട്ടയില് പി സി ജോര്ജിനെ സ്ഥാനാര്ത്ഥി ആക്കണമെന്ന് എന്ഡിഎ നേതാക്കള് ആഗ്രഹിച്ചിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. അവരൊക്കെ പറഞ്ഞപ്പോള് സ്ഥാനാര്ത്ഥിയായാല് എന്താ കുഴപ്പമെന്ന് ഞാനും ആഗ്രഹിച്ചു. സന്തോഷം മാത്രമാണ്.' എന്നും പി സി ജോര്ജ് കൂട്ടിച്ചേര്ത്തു.

ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടികയില് ഇടംപിടിച്ച കേരളത്തിലെ 12 പേര്

കാസര്ഗോഡ് - എം എല് അശ്വിനി, കണ്ണൂര് - സി രഘുനാഥ്, വടകര - പ്രഫുല് കൃഷ്ണ, കോഴിക്കോട് - എം ടി രമേശ്മലപ്പുറം - അബ്ദുല് സലാം, പൊന്നാനി - നിവേദിത സുബ്രമണ്യം, പാലക്കാട് - സി കൃഷ്ണകുമാര്, തൃശൂര് - സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്, പത്തനംതിട്ട - അനില് ആന്റണി, ആറ്റിങ്ങല് - വി മുരളീധരന്, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us