ദേശീയഗാന വിവാദം; കോൺഗ്രസിന് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ ഒഴിവാക്കിയതാവാം; പരിഹസിച്ച് മുരളീധരൻ

പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ കോൺഗ്രസിന് ഭരണമില്ലാത്തതുകൊണ്ട് ഒഴിവാക്കിയതാവാമെന്ന് മുരളീധരൻ

dot image

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നിയുടെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയ ഗാനം തെറ്റി ചൊല്ലിയതിനെ പരിഹസിച്ച് കെ മുരളീധരൻ എംപി. പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ കോൺഗ്രസിന് ഭരണമില്ലാത്തതുകൊണ്ട് ഒഴിവാക്കിയതാവാമെന്നാണ് മുരളീധരന്റെ പരിഹാസം. ദേശീയ ഗാനം തെറ്റിച്ചതോടെ പാലോട് രവിയെ കോൺഗ്രസ് നേതാവ് ടി സിദ്ധിഖ് തടയുകയായിരുന്നു. 'പാടല്ലേ, സിഡി ഇടാം' എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.

സംസ്ഥാനത്ത് ഞെരുക്കമുണ്ടെന്ന് പറയുന്നു, പക്ഷേ ധൂർത്തിന് കുറവില്ലെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു, കർണാടകയിലും, തമിഴ്നാട്ടിലും, തെലങ്കാനയിലും ശമ്പളം മുടങ്ങിയില്ല, എന്തുകൊണ്ട് കേരളത്തിൽ മാത്രം മുടങ്ങുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ മരപ്പട്ടിയെ ഓടിക്കുന്ന തിരക്കിലാണ്. ഇന്ത്യയിലെ ഏറ്റെവും വലിയ കോർപറേറ്റ് പാർട്ടി കേരളത്തിലെ സിപിഐഎമ്മാണെന്നും മുരളീധരൻ ആരോപിച്ചു.

വടകരയിൽ മത്സരിക്കാൻ ആർക്കും താൽപര്യമില്ല, വടകരയ്ക്കായി ഉന്തും തള്ളുമില്ല. താൻ മാത്രമെ വടകരയിൽ മത്സരിക്കാനുള്ളു. അവിടെ മത്സരിക്കാൻ കുറച്ചു മനക്കട്ടിയും ധൈര്യവും വേണം. അക്രമ രാഷ്ടീയത്തിനെതിരെയുള്ള പോരാട്ടാണ് വടകരയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം നേരത്തെ പരിഹരിക്കാമായിരുന്നുവെന്നും ലീഗ് കാലുവാരില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us