മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധം;ഡീൻ കുര്യാക്കോസിനും മാത്യു കുഴൽനാടനെയും പ്രതിയാക്കി കേസ്

ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

dot image

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില് വയോധിക മരിച്ച സംഭവത്തില് മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എംപിയും എംഎൽഎയും ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് രണ്ട് കേസ്. ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎല്എ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്ഗ്രസ് നേതാക്കളും തമ്മില് വാക്കു തര്ക്കമുണ്ടാവുകയുമായിരുന്നു.

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം മോര്ച്ചറിയില് നിന്ന് ബലമായി കൊണ്ടുപോയത് തെറ്റായ നടപടിയെന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്.

ഫെന്സിങ് സ്ഥാപിച്ചിരുന്നെങ്കില് ഇന്ദിരയുടെ ജീവന് നഷ്ടമാകില്ലായിരുന്നുവെന്നാണ് മാത്യു കുഴല്നാടന് സർക്കാരിനെ രൂക്ഷമായി വിമര്ശിച്ചുകൊണ്ട് പ്രതികരിച്ചത്. സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്ഷ്ഠ്യം കാണിച്ചെന്നും മാത്യു കുഴല്നാടന് ആരോപിച്ചു. കഴിവുകെട്ട സര്ക്കാരും വനം വകുപ്പുമാണ് ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രതികരിച്ചു.

'തെറ്റായ നിലപാടിനെ ഞങ്ങൾ എതിർക്കും, ടിപി കേസിലും അങ്ങനെ തന്നെ'; സിദ്ധാർത്ഥന്റെ മരണത്തിൽ സിപിഐഎം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us