മുന്നണിയില് നിന്ന് ചതിക്കാന് മാര്ക്സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗുകാരന്റെ ബാപ്പ: എം കെ മുനീര്

ചതി ലീഗിന്റെ നിഘണ്ടുവില് ഇല്ല

dot image

കോഴിക്കോട്: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്ശനവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്. മുന്നണിയില് നിന്നുകൊണ്ട് ചതിക്കാന് മാര്ക്സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗുകാരന്റെ ബാപ്പയെന്ന് എം കെ മുനീര് തുറന്നടിച്ചു. സിപിഐഎം എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് എസ്എഫ്ഐയും പെരുമാറുന്നതെന്നും മുനീര് പറഞ്ഞു. മുസ്ലിം ലീഗ് ബുത്ത് സമിതികളുടെ ജില്ലാ തല ഉദ്ഘാടനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഐക്യ ജനാധിപത്യ മുന്നണി ഇവിടെ നില്ക്കുന്നുവെന്നതിന്റെ പേരില് ചെറിയ കുത്തിത്തിരിപ്പുകള് ഉണ്ടാക്കാന് മാര്ക്സിസ്റ്റ് പാര്ട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി ഇറക്കിയ രണ്ട് ചരക്കുകളാണ് ഇ പി ജയരാജനും കെ ടി ജലീലും. ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസിനെ ചതിക്കണം എന്നാണ് കെ ടി ജലീല് പറഞ്ഞത്. മുന്നണിയില് നിന്നുകൊണ്ട് ആരെയെങ്കിലും ചതിക്കാന് മാര്ക്സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗിന്റെ ബാപ്പ.' എം കെ മുനീര് പറഞ്ഞു.

ചതി ലീഗിന്റെ നിഘണ്ടുവില് ഇല്ല. ഇനിയും ഇവര് പറഞ്ഞത് എടുത്ത് പ്രചരിപ്പിക്കുന്നത് ലീഗിന് പറ്റിയ പരിപാടിയല്ല. അത്തരം ഫോര്വേര്ഡ് മെസ്സേജുകള് പോകുന്നുണ്ടെങ്കില് അവരെ നിലയ്ക്ക് നിര്ത്തണം. ഐക്യജനാധിപത്യ മുന്നണി ഒറ്റകെട്ടായി എല്ലാ സ്ഥാനാര്ത്ഥികളെയും വിജയിപ്പിക്കണമെന്നും എം കെ മുനീര് കൂട്ടിച്ചേര്ത്തു. എസ്എഫ്ഐ എത്രമാത്രം കാട്ടാളന്മാരായി മാറിയെന്നതിന്റെ ഉദാഹരണമാണ് സിദ്ധാര്ത്ഥന്റെ മരണമെന്നും എം കെ മുനീര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us