റേഷൻ വിതരണത്തിൽ പ്രതിസന്ധി; കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കും

7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകുന്നേരവുമായാണ് ക്രമീകരണം

dot image

തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കും. മാർച്ച് 5 മുതൽ 9 വരെയാണ് പുനഃക്രമീകരണം. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകുന്നേരവുമായാണ് ക്രമീകരണം. രാവിലെ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ സമയം 8 മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുന്നത് 2 മണി മുതൽ 7 വരെയുമാണ്.

റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് നടക്കുന്നതിനാൽ റേഷൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുനഃക്രമീകരണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

'തെറ്റായ നിലപാടിനെ ഞങ്ങൾ എതിർക്കും, ടിപി കേസിലും അങ്ങനെ തന്നെ'; സിദ്ധാർത്ഥന്റെ മരണത്തിൽ സിപിഐഎം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us