'അവനെ വിടരുത്, കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം'; കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ ഹർത്താൽ

ദിവസങ്ങളായി കക്കയം മേഖലയിൽ കാട്ടുപോത്തിൻ്റെ ശല്യം കൂടിവന്നതായി നാട്ടുകാർ പറഞ്ഞു

dot image

കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കടുത്ത പ്രതിഷേധം തുടരുകയാണ്.

കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ എത്രയും പെട്ടെന്ന് വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടർ ഉത്തരവിടണം, കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മൃതദേഹവുമായി പുറത്തു വന്ന ആംബുലൻസ് പ്രവർത്തകർ കടത്തി വിടാതെ തടഞ്ഞിരുന്നു. കൂടുതൽ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

സ്വന്തം സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഏബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ദിവസങ്ങളായി കക്കയം മേഖലയിൽ കാട്ടുപോത്തിൻ്റെ ശല്യം കൂടിവന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ അധികൃതർ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഇതെ തുടർന്നാണ് പഞ്ചായത്തിൽ നാളെ എൽഡിഎഫും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തത്.

മൂർഖനുമായി അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു
dot image
To advertise here,contact us
dot image