നാഷണല് ലീഗ്: പുതിയ പാര്ട്ടിയുമായി ഐഎന്എല് വഹാബ് പക്ഷം, 'ഇടതുമുന്നണിക്കൊപ്പം'

ഇടതുമുന്നണിയില് ഉള്പ്പെടുത്തുമെന്ന ഉറപ്പ് കണ്വീനര് നല്കിയിട്ടുണ്ടെന്നും വഹാബ്

dot image

കോഴിക്കോട്: പുതിയ പാര്ട്ടി രൂപീകരിച്ച് ഐഎന്എല് വഹാബ് പക്ഷം. നാഷണല് ലീഗ് എന്ന പേരിലാണ് പുതിയ പാര്ട്ടി. എ പി അബ്ദുള് വഹാബാണ് സംസ്ഥാന പ്രസിഡന്റ്. നാസര് കോയ തങ്ങള് ജനറല് സെക്രട്ടറി. ഇബ്രാഹിം സേഠ് നേരത്തെ നിര്ദേശിച്ച പേരാണ് പാര്ട്ടിക്ക് നല്കിയിരിക്കുന്നതെന്ന് വഹാബ് പ്രതികരിച്ചു.

ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്ക്കുമെന്നും വഹാബ് വ്യക്തമാക്കി. കോടതി വിധിയെ മാനിച്ചുകൊണ്ട് കേസുമായി മുന്നോട്ട് പോകും. ഇടതുമുന്നണിയില് ഉള്പ്പെടുത്തുമെന്ന ഉറപ്പ് കണ്വീനര് നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us