അഭിമന്യു കൊലക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; കുറ്റപത്രമടക്കുമുള്ള രേഖകൾ കാണാതായത് കോടതിയിൽ നിന്ന്

കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായിരിക്കുന്നത്.

dot image

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായിരിക്കുന്നത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായത്. രേഖകൾ കാണാതായത് സംബന്ധിച്ച് സെഷൻസ് കോടതി ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.

2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ - ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസിൽ ഉള്ളത്. സഹൽ ഹംസയാണ് അഭിമന്യുവിനെ കുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.

ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്
dot image
To advertise here,contact us
dot image