കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത. കൂരാച്ചുണ്ടിലും കക്കയത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. അഡിഷണൽ എസ് പി എജെ ബാബുവിൻ്റെ നേതൃത്വത്തിൽ 800 ഓളം പൊലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചു. എട്ട് ഡിവൈഎസ്പിമാർക്കാണ് ചുമതല.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കൂരാച്ചുണ്ടിൽ എത്തിക്കും. മൂന്ന് മണിക്കാണ് വിലാപയാത്ര ആരംഭിക്കുക. സംസ്കാര ചടങ്ങുകൾ നാലുമണിയോടെ കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. അബ്രഹാമിൻ്റെ മൃതദേഹം മകനും കക്കയം കല്ലാനോട് പള്ളി വികാരിമാരും കർഷകസംഘടന നേതാക്കളും ചേർന്ന് ഏറ്റുവാങ്ങുമെന്ന് കൂരാച്ചുണ്ട് ഫൊറോന വികാരി വിൻസെൻ്റ് കണ്ടത്തിൽ പറഞ്ഞു. മൃതദേഹ ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാൻ ഇടവകകൾക്ക് നിർദേശം നൽകി.
സർക്കാരിന്റേത് കർഷക വിരുദ്ധ നിലപാടാണെന്നും കൂരാച്ചുണ്ടിൽ നേരത്തെ ഉയർന്ന സമരങ്ങൾ സർക്കാരിനുള്ള മുന്നറിയിപ്പാണെന്നും വികാരി വിൻസെൻ്റ് കണ്ടത്തിൽ പറഞ്ഞു. വന്യജീവി ആക്രമം ജനജീവിതം ദുസഹമാക്കുന്നു. സർക്കാർ ചെറുവിരൽ പോലും അനക്കുന്നില്ല. ഇത് കർഷകർക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നും ഫാദർ വിൻസന്റ് കണ്ടത്തിൽ പറഞ്ഞു.
അതിരപ്പിള്ളിയില് വഴിയരികില് കാട്ടാനക്കൂട്ടം; കാട്ടിലേക്ക് കയറ്റാന് ശ്രമം