തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി. അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപത്താണ് കാട്ടാനയിറങ്ങിയിരിക്കുന്നത്. ട്രൈബൽ ഹോസ്റ്റലിന് സമീപത്ത് കൂടെ ആന പുഴയിലേയ്ക്കിറങ്ങി. ആന റോഡിന് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ തടഞ്ഞു. പൊലീസ് സ്റ്റേഷനിലെ നായ നിർത്താതെ കുരച്ചപ്പോഴാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടത്.
ഇന്ന് രാവിലെ തുമ്പൂർമുഴിയിലും കാട്ടാനകൾ റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എണ്ണപ്പന തോട്ടത്തിൽ നിന്ന് കാട്ടാനയെ പൊലീസ് ഉദ്യോഗസ്ഥർ ബഹളം വച്ച് പുഴയിലേയ്ക്ക് ഓടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്.
കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ മടിക്കില്ല, ഇനി ഒരു ദുരന്തം അനുവദിക്കില്ല: താമരശ്ശേരി ബിഷപ്പ്