മോന്സന് മാവുങ്കല് ചെയ്ത എല്ലാ കുറ്റവും കെ സുധാകരനും ബാധകം; കുരുക്കി കുറ്റപത്രം

കോടതി രേഖ വ്യാജമായി ചമച്ചതിന് ഐപിസി 466 ചുമത്തി.

dot image

തിരുവനന്തപുരം: മോന്സന് മാവുങ്കല് തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം. കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഐ.പി.സി. 34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോന്സന് മാവുങ്കല് ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്.

കോടതി രേഖ വ്യാജമായി ചമച്ചതിന് ഐപിസി 466 ചുമത്തി. മുംബൈ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് വ്യാജമായി നിർമ്മിച്ചത്. ഇതോടെ കേസ് ഒത്തുതീർപ്പാക്കാനുള്ള സാധ്യ ക്രൈംബ്രാഞ്ച് അടച്ചു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. അപ്പലറ്റ് ട്രൈബ്യൂണലിന്റേത് കൂടാതെ എച്ചഎസ്ബിസി ബാങ്ക്, ഡിആർഡിഒ എന്നിവയുടെയും വ്യാജ രേഖ ഉണ്ടാക്കി. കെ സുധാകരൻ മോൻസൻ മാവുങ്കലിൽ നിന്ന് 10 ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

രാജ്യസഭാ സീറ്റില്ല, പരാജയപ്പെടുത്തിയവർക്കെതിരെ നടപടിയില്ല; പത്മജ ഇന്ന് ബിജെപിയിൽ ചേർന്നേക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us