'മാറ്റങ്ങൾക്ക് വേണ്ടി നിലകൊണ്ട നേതാവ്', ജി കാർത്തികേയൻ ഓർമയായിട്ട് 9 വർഷം; കുറിപ്പ്

സമൂഹത്തിൻ്റെ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു ജി കാർത്തികേയൻ

dot image

കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി കാർത്തികേയൻ വിടവാങ്ങിയിട്ട് 9 വർഷം. പ്രിയസുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് വി എം സുധീരൻ. വിദ്യാർത്ഥി-യുവജന സമൂഹത്തെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് നയിച്ച അദ്ദേഹം സമൂഹത്തിൻ്റെ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു ജി കാർത്തികേയനെന്ന് വി എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

സമുന്നത കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന ജി.കാർത്തികേയൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് 9 വർഷമായി.

കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവും കെപിസിസി വൈസ് പ്രസിഡൻ്റുമായിരുന്ന കാർത്തികേയനുമായി കെഎസ്യു പ്രവർത്തകനായിരുന്ന കാലം മുതലേ അടുത്ത ബന്ധമാണ് എനിക്കുള്ളത്.

വർക്കല എസ്.എൻ. കോളേജ് യൂണിയൻ ചെയർമാനായിരിക്കെ കാർത്തികേയൻ്റെ ക്ഷണപ്രകാരം കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് പ്രസിദ്ധ സാഹിത്യകാരനായ കേശവദേവ് സാറിനോടൊപ്പം അന്ന് കെഎസ്യു പ്രസിഡൻ്റായിരുന്ന ഞാനും എസ് എഫ് ഐ പ്രസിഡൻ്റായിരുന്ന സി.ഭാസ്കരനും പങ്കെടുത്തത് മറക്കാനാകാത്ത ഒരനുഭവമായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

കെഎസ്യു പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് എന്നീ നിലകളിൽ വിദ്യാർത്ഥി-യുവജന സമൂഹത്തെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് നയിച്ച അദ്ദേഹം സമൂഹത്തിൻ്റെ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു.

പ്രിയപ്പെട്ട ജി.കെ യുടെ പാവനസ്മരണയ്ക്ക് മുന്നിൽ സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.

ഭാര്യയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രൂരതയല്ല, അത് സ്നേഹവും കടമയും; ഡൽഹി ഹൈക്കോടതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us