പത്മജ ചാലക്കുടി സ്ഥാനാർത്ഥി? ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന് സൂചന

കോൺഗ്രസ് നേതൃത്വത്തിന്റെ നടപടികളിൽ പത്മജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു

dot image

ഡൽഹി: കോൺഗ്രസിൽ നിന്ന് പടിയിറങ്ങിയ പത്മജ ചാലക്കുടിയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ദേശീയ നേതൃത്വം പത്മജയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

കോൺഗ്രസ് നേതൃത്വത്തിന്റെ നടപടികളിൽ പത്മജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തന്റെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിൽ പത്മജയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞ് പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാനും കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പരാതിപ്പെട്ടിരുന്നു.

മുരളീധരന് എന്തിനാണ് ഈ വെപ്രാളം? രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്; മറുപടി നൽകി പത്മജ

സഹോദരൻ കെ മുരളീധരൻ വടകരയിൽ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയാകും. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബിജെപി പ്രചാരണ ആയുധമാക്കും. നേരത്തെ എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയും ബിജെപി പാളയത്തിലെത്തിയിരുന്നു.

കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ പരാജയം; പത്മജ ബിജെപിയിലേക്ക് തന്നെ, തീരുമാനത്തിൽ മാറ്റമില്ല
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us