തൃശൂർ: പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ എല്ലാം കാത്തിരുന്ന് കാണാമെന്ന് തൃശൂർ സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ടി എൻ പ്രതാപൻ. ഞാൻ ലീഡറുടെ ഫാനാണ്. എല്ലാ തെരഞ്ഞെടുപ്പുകളും താൻ തുടങ്ങുന്നത് ലീഡറുടെ സ്മൃതി മണ്ഡപത്തിൽ നിന്നാണ്. ഗുരുവായൂരപ്പനും ലീഡറും സാക്ഷിയാണെന്നും കെ കരുണാകരനെ സ്മരിച്ച് ടി എൻ പ്രതാപൻ പറഞ്ഞു.
എല്ലാം ഗുരുവായുരപ്പന്റെയും ലീഡറുടെയും അനുഗ്രഹത്തിനായി സമർപ്പിക്കുന്നുവെന്നും പത്മജയുടെ പോക്കിനെക്കുറിച്ച് ഉന്നത നേതൃത്വം പ്രതികരിക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ എത്തിയതായിരുന്നു ടി എൻ പ്രതാപൻ. കരുണാകരന്റെ സ്മൃതി മന്ദിരത്തിൽ നിന്ന് പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി.