സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയാകും തിരഞ്ഞെടുപ്പ് ഫലം: വി വസീഫ്

ഇടതുപക്ഷ മുന്നണി സർക്കാരിൻ്റെ വികസനം ജനം ചർച്ച ചെയ്യുമെന്ന് വസീഫ് പറഞ്ഞു

dot image

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയാകും ലോക്സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ്. ഇടതുപക്ഷ വികസനം ജനം ചർച്ച ചെയ്യും. കേരളത്തെ തകർക്കാനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് എതിരെ ജനം വിധി എഴുതുമെന്നും വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

നിലവിലുള്ള എംപിമാർ എന്ത് ചെയ്തുവെന്ന് ജനം പരിശോധിക്കും.
മലപ്പുറം ലീഗിന്റെ കോട്ടയല്ല. ഒന്നും ആരുടെയും കുത്തകയല്ല. കുറ്റിപ്പുറവും മഞ്ചേരിയും താനൂരും ഒക്കെ മുൻപിലുണ്ടെന്നും വസീഫ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us