ആയുധത്താല് ഇസ്ലാംമതം പ്രചരിപ്പിച്ചിട്ടില്ല, ചരിത്രകാരന്മാരെ കമ്മ്യൂണിസ്റ്റാക്കി പുറത്താക്കി: എളമരം

ശാസ്ത്രീയമായി ചരിത്രരചന നടത്തുന്ന മുഴുവന് പേരെയും ഇന്നത്തെ ചരിത്ര ഗവേഷണ കൗണ്സിലില് നിന്ന് ഒഴിവാക്കി.

dot image

കോഴിക്കോട്: രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കുകയാണെന്നും ആ ചരിത്രം കുട്ടികളെ പഠിപ്പിച്ചാല് ഒരു കാലഘട്ടം മുഴുവന് വര്ഗീയവല്ക്കരിക്കപ്പെടുമെന്നും കോഴിക്കോട് ലോക്സഭാ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി എളമരം കരീം. മുഗള് വംശത്തിന്റെ ആരംഭം കുറിച്ചത് ബാബര് ചക്രവര്ത്തിയാണ്. അദ്ദേഹം ശ്രീരാമന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന പള്ളി പൊളിച്ച് ക്ഷേത്രം പണിതുവെന്നാണ് ആരോപണം. അന്നത്തെ ജനങ്ങളുടെ മനസ്സില് അത്തരമൊരു വികാരം ഉണ്ടായിരുന്നെങ്കില് 1857ലെ സ്വാതന്ത്ര്യസമര സേനാനികള് ബാബറുടെ കൊച്ചുമകനെ ഡല്ഹിയിലെ രാജാവായി അവരോധിക്കുമായിരുന്നോ എന്ന് എളമരം കരീം ചോദിച്ചു.

അന്നും മുസ്ലിങ്ങള്ക്ക് ഇന്ത്യയില് ഭൂരിപക്ഷമൊന്നുമില്ല. ആറോ ഏഴോ നൂറ്റാണ്ട് കാലം വിവിധ മുസ്ലിം രാജാക്കന്മാര് ഇന്ത്യയില് ഭരിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാല് അവരെല്ലാം വാളും ആയുധങ്ങളും എടുത്ത് മതപരിവര്ത്തനത്തിന് പുറപ്പെട്ടിരുന്നെങ്കില് ഇന്ത്യയില് മുസ്ലിം ജനസംഖ്യ 14 ശതമാനത്തില് ഒതുങ്ങി നില്ക്കുമായിരുന്നോ എന്നും എളമരം കരീം ചോദിച്ചു. മുസ്ലിം രാജാക്കന്മാര് വാളുപയോഗിച്ചല്ല മതപരിവര്ത്തനം നടത്തിയത്, മനുസ്മൃതിയിലെ ചാതുര്വര്ണ്യവ്യവസ്ഥ കീഴാളജനതയെ മനുഷ്യരായി പരിഗണിക്കാതെ അടിച്ചമര്ത്തിയപ്പോള് അതില് നിന്ന് മോചനം ലഭിക്കാന് വേണ്ടിയാണ് അവര് ഇസ്ലാം മതം സ്വീകരിച്ചതെന്നാണ് അംബേദ്കര് പറഞ്ഞത്. ഇതിനെയൊക്കെ വളച്ചൊടിക്കുകയാണ് പലരും എന്നും എളമരം കരീം പറഞ്ഞു. കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങില് സംസാരിക്കുകയായിരുന്നു എളമരം കരീം.

ഒരു ബ്രിട്ടീഷുകാരനാണ് ഇന്ത്യയുടെ ചരിത്രം എഴുതിയത്. കാലഘട്ട വിഭജനം നടത്തിയത് ഹിന്ദു കാലഘട്ടം, മുസ്ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെയാണ്. ബ്രിട്ടീഷുകാര് ക്രൈസ്തവരായിട്ടും ക്രൈസ്തവ കാലഘട്ടം എന്നെഴുതിയില്ല. രണ്ട് വിഭാഗത്തെ തമ്മിലടിപ്പിക്കാന് അന്നുണ്ടാക്കിയ കള്ള ചരിത്രമായിരുന്നു അത്. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യവംശം ആര്യന്മാരല്ല. ആര്യന്മാര് വിദേശികളാണ്. ആര്യന്മാരുടെ വേദങ്ങളുടെ കാലഘട്ടമല്ല ഇന്ത്യയുടെ പൗരാണിക കാലഘട്ടമെന്ന് പിന്നീട് ചരിത്രകാരന്മാര് എഴുതി. എന്നാല് ശാസ്ത്രീയമായി ചരിത്രരചന നടത്തുന്ന മുഴുവന് പേരെയും ഇന്നത്തെ ചരിത്ര ഗവേഷണ കൗണ്സിലില് നിന്ന് ഒഴിവാക്കി. റൊമില ഥാപ്പര്, ഇര്ഫാന് ഹബീബ്, കെ എന് പണിക്കര് തുടങ്ങിയവരെ കമ്മ്യൂണിസ്റ്റുകാരാണ് എന്ന് പറഞ്ഞ് ഒഴിവാക്കി പ്രത്യേക സ്വഭാവത്തിലുള്ളവരെ വെച്ചിരിക്കുകയാണ്. ആ ചരിത്രം വെച്ച് കുട്ടികളെ പഠിപ്പിച്ചാല് ഒരു കാലഘട്ടം മുഴുവന് വര്ഗീയവല്രിക്കപ്പെടുമെന്നും എളമരം കരീം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us