കോഴിക്കോട്: കെ മുരളീധരൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ സന്ദർശിച്ചു. വടകരയിൽ എ പി വിഭാഗം നിർണായക ശക്തികൂടിയാണ്. മുരളീധരൻ വടകരയിൽ നിന്ന് പിന്മാറി തൃശൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്കിടയിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂരിലേക്ക് മാറ്റുന്ന കാര്യം അറിയിക്കുകയും പിന്തുണയാവശ്യപ്പെടുകയും ചെയ്തു.
അതേസമയം, വടകര തിരഞ്ഞെടുപ്പ് കണ്വെന്ഷന് മറ്റന്നാള് നടക്കാനിരിക്കെയുള്ള സ്ഥാനാര്ത്ഥി മാറ്റം അംഗീകരിക്കാവില്ലെന്നാണ് മുരളീധരൻ നേരത്തെ നിലപാടറിയിച്ചത്. എന്നാല് തൃശ്ശൂരില് തന്നെ മത്സരിപ്പിക്കാനുള്ള പാര്ട്ടി തീരുമാനത്തെ മുരളീധരന് അംഗീകരിച്ചിട്ടുണ്ട്. വടകരയില് പി ജയരാജനായിരുന്നു കഴിഞ്ഞ തവണ മുരളീധരന്റെ എതിരാളി. കെ മുരളീധരനെ വടകരയിൽ നിന്ന് മാറ്റി തൃശൂരിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ മുരളീധരന്റെ സ്ഥാനാർഥിത്വം; കോൺഗ്രസിന്റെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടികോൺഗ്രസെടുക്കുന്ന തീരുമാനം നല്ലതായിരിക്കുമെന്ന് കരുതി സപ്പോർട്ട് ചെയ്യും. പത്മജ പോയത് യുഡിഎഫിന് ഗുണം ചെയ്യും. കോൺഗ്രസ് ആ സിറ്റുവേഷൻ ബുദ്ധിപരമായി നേരിടുന്നുണ്ട്. നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് ഒന്നും പ്രശ്നമല്ലെന്നും വാപ്പമാർ പോകാതെ നോക്കിയാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.