'വടകരയില് സ്ഥാനാര്ഥി മാറിയാല് വലിയ മാറ്റമുണ്ടാകില്ല'; കെ കെ രമ

'അഞ്ച് വര്ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ മുരളീധരന്'

dot image

കോഴിക്കോട്: പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റമെന്ന് ആർഎംപിഐ നേതാവ് കെ കെ രമ എംഎൽഎ. കെ മുരളീധരന്റെ തൃശ്ശൂരിലെ സ്ഥാനാര്ഥിത്വം പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടിയാണെന്നും രമ പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാന് നല്ല മാറ്റമാണിത്. വടകരയില് സ്ഥാനാര്ഥി മാറിയാല് വലിയ മാറ്റമുണ്ടാകില്ല.

മോശം പരാമർശം: അമ്മയെയാണ് പറഞ്ഞത്, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ

അഞ്ച് വര്ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ മുരളീധരന്. കരുണാകരന്റെ തട്ടകത്തില് നല്ല മത്സരമായിരിക്കും. കരുണാകരന്റെ മകള് ബിജെപിയിലേക്ക് എന്നത് നമുക്കൊന്നും ഉള്ക്കൊള്ളാന് പറ്റാത്ത കാര്യമാണെന്നും അവർ പറഞ്ഞു. ബിജെപിയിലേക്ക് കോണ്ഗ്രസ് നേതാക്കള് പോകുമ്പോള് സന്തോഷിക്കുന്നവരാണ് സിപിഐഎം നേതാക്കളെന്നും കെ കെ രമ ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us