ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവിനെയാണ് പരിഗണിക്കുന്നത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം. ഇന്ന് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കിയത്.
പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളില്‍ ഇടുക്കി ഒഴികെ എല്ലായിടത്തും അന്തിമ തീരുമാനമായി. ഇടുക്കിയില്‍ ക്രൈസ്തവ സഭയുമായി ബന്ധമുള്ള സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുക.
നാളെ ഉച്ചക്ക് കോട്ടയത്ത് സ്ഥാനാര്‍ഥികളെ ഔദോഗികമായി പ്രഖ്യാപിക്കും. ചാലക്കുടിയില്‍ ബിഡിജെഎസ് വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയില്‍ ബൈജു കലാശാലയും സ്ഥാനാര്‍ഥികളാകും.