സ്ഥാനാർത്ഥി മാറിയതിൽ ആശങ്കയില്ല, ആര് വന്നാലും തൃശൂരിൽ എൽഡിഎഫ് വിജയിക്കും: വി എസ് സുനിൽ കുമാർ

ഏത് എതിരാളി വന്നാലും എതിരാളിയെ റെസ്പക്ട് ചെയ്യുന്ന പാർട്ടിയാണ് എൽഡിഎഫ് എന്ന് വി എസ് സുനിൽ കുമാർ

dot image

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡല്തതിലെ കോൺഗ്രസ് സ്ഥാനാർത്ഥി മാറിയതിൽ ആശങ്കയില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ. ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എൽഡിഎഫിനുണ്ടെന്നും സുനിൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ഏത് എതിരാളി വന്നാലും എതിരാളിയെ റെസ്പക്ട് ചെയ്യുന്ന പാർട്ടിയാണ് എൽഡിഎഫ്.

എതിരാളി ആരാണെന്നത് വിഷയമല്ല. രാഷ്ട്രീയമായ എതിർപ്പിൽ കോംപ്രമൈസ് ഇല്ലാത്ത പാർട്ടിയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർഥിത്വവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ലെന്നും എൽഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതമില്ല. എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയല്ലോ. നിലവിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലുള്ളയാണ് എ കെ ആന്റണി. അങ്ങനെയൊരാളുടെ മകനാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. പുറത്തുവിട്ട ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ എത്ര മുൻ കോൺഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം ചോദിച്ചു.

തൃശൂർ ലോക്സഭാ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി സിറ്റിങ് എംപിയായ ടി എൻ പ്രതാപൻ മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കെ മുരളീധരനെ തീരുമാനിക്കുകയായിരുന്നു. നിലവിലെ വടകര എംപിയാണ് കെ മുരളീധരൻ. കെ മുരളീധരന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മുരളീധരന്റെ തൃശൂരിലേക്കുള്ള ചുവടുമാറ്റം. ഇതോടെ ബിജെപിയുടെ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പത്മജയും കോൺഗ്രസ് സ്ഥാനാർത്ഥിയായ മുരളീധരനും തമ്മിലുള്ള വാക്പോരും തൃശൂരിൽ നിന്ന് പ്രതീക്ഷിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us