പത്മജ മാന്യയായ കുടുംബിനി; ആൻ്റണി മകൻ്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണം: പി സി ജോർജ്ജ്

'എ കെ ആൻ്റണി വലിയ മനുഷ്യനാണ്'

dot image

പത്തനംതിട്ട: പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനിയെന്ന് പി സി ജോർജ്ജ് റിപ്പോർട്ടറിനോട്. കോൺഗ്രസിൽ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയിൽ ചേർന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവർക്കുവേണ്ട എല്ലാ സഹായവും നൽകുമെന്നും പിസി ജോർജ്ജ് പറഞ്ഞു. അനിൽ ആൻ്റണിയെ നേരത്തേ തനിക്ക് അറിയില്ല. എ കെ ആൻ്റണി വലിയ മനുഷ്യനാണ്.

അദ്ദേഹം ബിജെപിയിൽ ചേരണം എന്നാണ് തൻ്റെ ആഗ്രഹമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളം ബിജെപിയുടെ കയ്യിൽ അമരും. നാണം കെട്ട കോൺഗ്രസിന് വേണ്ടി എ കെ ആൻ്റണി ഇനി ചങ്ക് പറിയ്ക്കരുത്. മകൻ്റെ വിജയത്തിന് വേണ്ടി ആൻ്റണി വീട്ടിലിരുന്ന് പ്രാർത്ഥിക്കണമെന്നും പി സി ജോർജ്ജ് അഭ്യർത്ഥിച്ചു.

കോൺഗ്രസിനെ ജനം ചവറ്റു കൊട്ടയിലെറിഞ്ഞു; പത്മജച്ചേച്ചിയെപ്പോലെ ഒരുപാടുപേർ വരും: അനിൽ ആന്റണി

അതേസമയം, പത്മജയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരുമെന്ന് അനിൽ ആന്റണി റിപ്പോർട്ടറിനോട് പറഞ്ഞു. 'ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരും. പത്തോളം മുൻമുഖ്യമന്ത്രിമാർ ബിജെപിയിൽ ചേർന്നു. പത്ത് വർഷമായി കോൺഗ്രസിൻ്റെ പോക്ക് ശരിയല്ല. കേരളത്തിൽ ബിജെപി വളരാൻ തുടങ്ങുകയാണ്. ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാർട്ടിയാകും', അനിൽ ആന്റണി പ്രതികരിച്ചു.

അച്ഛനെന്ന നിലയിൽ എ കെ ആൻ്റണിക്ക് അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും തനിക്ക് തൻ്റെ രാഷ്ട്രീയമെന്നും അനിൽ ആൻ്റണി പറഞ്ഞു. രാഹുലിനെതിരെ പത്മജ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അനിൽ ആൻ്റണി വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us