കോൺഗ്രസ്സ് സ്ഥാനർത്ഥി പട്ടിക പ്രഖ്യാപനത്തിന് മുന്നെ ആലപ്പുഴയിൽ ചുമരുകളിൽ കെസിയുടെ പോസ്റ്റർ

കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക

dot image

ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നെ ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ പോസ്റ്ററുകൾ പതിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന് വോട്ട് ചെയ്യുക എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. മാരാരിക്കുളം ഭാഗത്താണ് വ്യാപകമായി കെ സി വേണുഗോപാലിന്റെ പോസ്റ്ററുകൾ പതിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കും. ആലപ്പുഴയിൽ പല പേരുകളും പരിഗണിച്ചെങ്കിലും കെ സി വേണുഗോപാൽ മത്സരിക്കണം എന്ന ആവശ്യത്തിൽ സംസ്ഥാന നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും സ്ഥാനാർത്ഥികളാകും.

കാസർകോട്- രാജ്മോഹൻ ഉണ്ണിത്താൻ, കോഴിക്കോട് എം കെ രാഘവൻ, പാലക്കാട് വി കെ ശ്രീകണ്ഠൻ, ആലത്തൂർ രമ്യ ഹരിദാസ്, ചാലക്കുടി ബെന്നി ബഹനാൻ, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട ആന്റോ ആൻറണി, ആറ്റിങ്ങൾ അടൂർ പ്രകാശ്, തിരുവനന്തപുരം ശശി തരൂർ എന്നിവർ മത്സരിക്കും. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us